ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്‌മയിൽ സിആർപിഎഫ് ജവാന്മാർക്കെതിരായ മാവോയിസ്റ്റ് ആക്രമണ കേസ് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറിയേക്കും. 25 ലധികം സുരക്ഷ ജീവനക്കാർ കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി തന്നെയാണ് അന്വേഷിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പ്രധാനികളിലൊരാൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“സുക്‌മയിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട കേസ് ഞങ്ങൾ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറുകയാണ്” അദ്ദേഹം പറഞ്ഞു. ഏഴ് സിആർപിഎഫ് ജവാന്മാർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാജ്യത്ത് നടക്കുന്ന തീവ്രവാദി ആഖ്രമണങ്ങളെല്ലാം ദേശീയ അന്വേഷണ ഏജൻസിക്കാണ് നൽകുന്നത്. സിപിഐ(മാവോയിസ്റ്റ്)നെ തീവ്രവാദി സംഘമായാണ് കേന്ദ്ര സർക്കാർ കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ