scorecardresearch
Latest News

കോണ്‍ഗ്രസ് സംഘടനാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് മാറണം, എല്ലാ സര്‍ക്കാരുകളും പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം: ഹിമാചല്‍ മുഖ്യമന്ത്രി

2025ഓടെ ഹിമാചലിനെ ഹരിത സംസ്ഥാനമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം

Himachal-Pradesh-Chief-Minister-Sukhvinder-Singh-Sukhu-right-at-The-Indian-Express-office-in-Noida.-Abhinav-Saha

പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും അധികാരത്തില്‍ നിന്ന് സംഘടനാധിഷ്ഠിത രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് മാറേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിയില്‍ സംവദിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു.

മുഖ്യമന്ത്രി എന്ന നിലയില്‍ മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും എന്തൊക്കെയാണ്?

ഇന്ന് ഹിമാചല്‍ പ്രദേശിന്റെ കടം 75,000 കോടിയും നമ്മുടെ ജനസംഖ്യ 70 ലക്ഷവുമാണ്. ബി ജെ പി സര്‍ക്കാരിന്റെ ആറാം ശമ്പള കമ്മീഷനെ തുടര്‍ന്ന് വിരമിച്ച ജീവനക്കാരുടെ കുടിശ്ശിക 5,500 കോടി രൂപയും നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ കണക്ക് പ്രകാരം 4,500 കോടിയുമാണ്. അവര്‍ ഞങ്ങള്‍ക്ക് 992 കോടി രൂപയുടെ ക്ഷാമ ബത്ത പാസാക്കി. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അവര്‍ 900 സ്ഥാപനങ്ങള്‍ തുറന്നു. എന്നാൽ ജീവനക്കാരെ തിരഞ്ഞെടുത്ത് അവരെ ആവശ്യമുള്ളിടത്ത് നിയമിച്ചതിനുശേഷം മാത്രം സ്ഥാപനങ്ങൾ തുറന്നാൽ മതിയെന്ന് ഞങ്ങള്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഭരണപരമായ തകര്‍ച്ച പരിഹരിക്കുന്നതും കടങ്ങള്‍ കൈകാര്യം ചെയ്യുന്നതും വലിയ വെല്ലുവിളികളാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നാല് വര്‍ഷമെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കടം വീട്ടാന്‍ വായ്പയെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. ഒരു ദിശ ബോധവും സാമ്പത്തിക അച്ചടക്കവും ഞങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്.

2025ഓടെ ഹിമാചലിനെ ഹരിത സംസ്ഥാനമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ ഗതാഗത വകുപ്പിനെ പൂര്‍ണ്ണമായും മാറ്റി ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) മാത്രം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഇവിയിലേക്ക് മാറും. താപവൈദ്യുതിയില്‍ നിന്ന് അധികമായുള്ള ജലവൈദ്യുതത്തിലേക്ക് ഞങ്ങള്‍ മാറുകയും ഹരിത ഹൈഡ്രജനിലേക്ക് മാറുകയും ചെയ്യും. പകല്‍ സമയത്ത്, വെള്ളത്തില്‍ നിന്ന് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കാന്‍ ഞങ്ങള്‍ പുനരുപയോഗിക്കാവുന്ന സൗരോര്‍ജ്ജം ഉപയോഗിക്കും. രാത്രിയില്‍ ജലവൈദ്യുതി ഉപയോഗിച്ച് ഗ്രീൻ ഹൈഡ്രജന്‍ ഉണ്ടാക്കും. ഞങ്ങള്‍ ഡീകാര്‍ബണൈസേഷനായി പ്രവര്‍ത്തിക്കുന്നു. നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന് സാമ്പത്തിക നേട്ടം കൈവരിക്കാനും 10 വര്‍ഷത്തിനുള്ളില്‍ മികച്ച സംസ്ഥാനമായി മാറാനും കഴിയും.

ഓരോ സ്ത്രീക്കും (18-60 വയസ്സ് വരെ) 1,500 രൂപ ധനസഹായവും ഒരു ലക്ഷം ജോലിയും നിങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. 90,000 കോടിയുടെ കടബാധ്യതയുള്ളപ്പോള്‍, എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ എവിടെ നിന്ന് പണം ലഭിക്കും?

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. സ്‌കീം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ക്ക് പണം ലഭിക്കും. ഉദാഹരണത്തിന്, ഇ-ബസുകള്‍ക്ക് 300 കോടിയും ഗ്രീന്‍ കോറിഡോറിന് 100 കോടിയും വേണ്ടിവരും. ഞങ്ങള്‍ക്ക് ഭൂമിയും വൈദ്യുതിയും ഉണ്ട്, അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം മതി. ഇ-ബസുകള്‍ക്ക്, ഒരു പ്രശ്‌നമുണ്ട് – ടാറ്റയും അശോക് ലെയ്ലാന്‍ഡും സ്വന്തം ബസുകള്‍ അവതരിപ്പിക്കുമെന്ന് പറയുന്നു. അതിനാല്‍ ഇത് സാര്‍വത്രികമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സാമ്പത്തിക അച്ചടക്കത്തിലൂടെയും ബജറ്റിലൂടെയും ഞങ്ങള്‍ അത് ചെയ്യും. ഒരു നല്ല സര്‍ക്കാരിന് നല്ല ഭരണം ആവശ്യമാണ്.

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഹിമാചലിലെ എഎപിയുടെ വിപുലീകരണം എത്ര വലിയ ഭീഷണിയാണ്?

ഹിമാചലുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചു, അതിനാല്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഹിമാചല്‍ നിവാസികള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പാവപ്പെട്ടവരെ തിരഞ്ഞെടുക്കുന്നു. ഒരു ദിവസം കൊണ്ട് ഒരു സംഘടന കെട്ടിപ്പടുക്കാന്‍ കഴിയാത്തതിനാല്‍ എഎപിയുടെ പാത നീളുന്നു. നിങ്ങള്‍ ഡല്‍ഹിയില്‍ നല്ല ഭരണം നടത്തി, ജനങ്ങള്‍ നിങ്ങള്‍ക്ക് ഒരു അവസരം കൂടി തന്നു. എന്നാല്‍ ആരാണ് ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കിയത്? ആരാണ് ജനാധിപത്യം സ്ഥാപിച്ചത്? ഭാവിയില്‍ അവരുടെ രാഷ്ട്രീയവും വെല്ലുവിളികള്‍ നേരിടേണ്ടിവരും. വാക്കുകള്‍ കൊണ്ടും പ്രസംഗങ്ങള്‍ കൊണ്ടും സോഷ്യല്‍ മീഡിയ കൊണ്ടും ഒരു പരിധി വരെ ആളുകളെ സ്വാധീനിക്കാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ പ്രകടനം നടത്തിയില്ലെങ്കില്‍, സമയബന്ധിതമായി എങ്ങനെ പ്രതികരിക്കണമെന്ന് വോട്ടര്‍ക്ക് അറിയാം.

ഹിമാചല്‍ പ്രദേശിലും മറ്റ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പഴയ പെന്‍ഷന്‍ സ്‌കീം തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. പെന്‍ഷനും സര്‍ക്കാര്‍ ശമ്പളവും 20-30 ശതമാനം (സംസ്ഥാന ബജറ്റിന്റെ) വരെ പോകുകയും നിങ്ങളുടെ ചെലവ് നിയന്ത്രിക്കുകയും ചെയ്യാം. വാറ്റ്, പെട്രോള്‍ വില വര്‍ധിപ്പിച്ച് പെന്‍ഷന്‍ തുക കണ്ടെത്തുമെന്ന് ജനുവരിയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു.

പഴയ പെന്‍ഷന്‍ പദ്ധതിയില്‍ (ഒപിഎസ്) നിന്ന് വലിയ സാമ്പത്തിക ബാധ്യതയില്ല, ഏകദേശം 200 കോടി രൂപ. ജീവനക്കാര്‍ ഒറ്റയടിക്ക് വിരമിക്കുന്നില്ല; 20 പേര്‍ ഒരു മാസത്തിലും 10 പേര്‍ മറ്റൊരു മാസത്തിലും 100 പേര്‍ മറ്റൊരു മാസത്തിലും വിരമിച്ചേക്കാം. വിരമിക്കുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നു. വ്യാപകമായ നിരക്ഷരതയും ചെറിയ ചരക്ക് നിര്‍മ്മാണവും ഉണ്ടായപ്പോള്‍ സ്വാതന്ത്ര്യാനന്തരം ഒപിഎസ് പ്രാബല്യത്തില്‍ വന്നു. ഇന്നത്തെ വീക്ഷണകോണില്‍, ഒപിഎസ് പണ നേട്ടത്തിന് വേണ്ടി മാത്രമല്ല, അത് ഒരു സാമൂഹിക സുരക്ഷയായി പ്രവര്‍ത്തിക്കുന്നു. അതൊരു മാനുഷിക സമീപനമാണ്. ഇതുവഴി ആളുകള്‍ക്ക് എല്ലാ മാസവും ഉറപ്പായ വരുമാനം ലഭിക്കുന്നു. 30-40 വര്‍ഷം അധ്വാനിക്കുകയും സംസ്ഥാനത്തിന്റെ വികസനത്തിന് സഹായിക്കുകയും ചെയ്തവര്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതില്‍ എന്താണ് തെറ്റ്? എല്ലാവരും നികുതി അടയ്ക്കുന്നു, സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു പ്രത്യേക വിഭാഗമല്ല.

ഒപിഎസിനു വേണ്ടി വാറ്റ്, പെട്രോള്‍ വില വര്‍ധിപ്പിച്ചുവെന്ന് പറയുന്നത് തെറ്റാണ്. തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് കഴിഞ്ഞ സര്‍ക്കാര്‍ വാറ്റ് നികുതിയില്‍ ഏഴ് രൂപ കുറച്ചിരുന്നു. സമീപ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന – ജമ്മു ആൻഡ് കശ്മീര്‍ എന്നിവിടങ്ങളിലെ ഡീസല്‍ നിരക്ക് താരതമ്യം ചെയ്തപ്പോള്‍, ഡീസല്‍ വില 3 രൂപ വര്‍ധിപ്പിച്ചതിനു ശേഷവും ഞങ്ങളുടെ നിരക്ക് കുറവാണെന്ന് ഞാന്‍ കണ്ടെത്തി.

1991-ല്‍, അഖിലേന്ത്യാ പെന്‍ഷന്‍ ബില്‍ 3,000 കോടി രൂപയായിരുന്നത് 2020-ല്‍ 38,000 കോടി രൂപയായി വര്‍ധിച്ചു. സാമ്പത്തിക ബാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

പല സര്‍ക്കാരുകളും സൗജന്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഭാരം എല്ലായ്‌പ്പോഴും സ്ഥിരമല്ല. ഉദാഹരണത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ കാര്യമെടുക്കാം. വൈദ്യുതി വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. മിച്ചം വന്നതിനു ശേഷവും ഞങ്ങള്‍ ചാര്‍ജ് ചെയ്യുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മിച്ചമുള്ളതിനാല്‍ 300 യൂണിറ്റുകള്‍ സൗജന്യമായി നല്‍കാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഞങ്ങള്‍ ആനുകൂല്യങ്ങള്‍ നല്‍കും. അത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്.

ഗുജറാത്തിലെയും ഹിമാചലിലെയും നിയമസഭാ തുരഞ്ഞെടുപ്പുകള്‍ ഒരേസമയം നടന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹിമാചലില്‍ അനായാസം വിജയിച്ചപ്പോള്‍ ഗുജറാത്തില്‍ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?

ഞാനൊരിക്കലും ഗുജറാത്തില്‍ പോയിട്ടില്ല, അതുകൊണ്ട് അഭിപ്രായം പറയാനാവില്ല. കോണ്‍ഗ്രസ് രാഷ്ട്രീയം ഇപ്പോള്‍ അധികാരത്തിലൂന്നിയതാണ്, എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് അത് കൂടുതല്‍ സംഘാടനപരമായിരുന്നു. എവിടെയോ നമുക്ക് സംഘടനാ അടിത്തറ നഷ്ടപ്പെടുകയാണ്. ഹിമാചല്‍ പ്രദേശില്‍, ഞങ്ങളുടെ സംഘടന ഏറ്റവും ശക്തവും എല്ലാ പ്രായത്തിലുള്ളവരുമായി നല്ല ബന്ധവും ഉള്ളതുമാണ്. ഹിമാചല്‍ 97 ശതമാനം ഹിന്ദു സംസ്ഥാനമാണ്, എന്നിട്ടും കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തി. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും സ്വന്തം സംസ്ഥാനം കൂടിയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇവിടെ റാലികള്‍ നടത്തി. പിന്നെ എന്തിനാണ് നമുക്ക് അവരെ തോല്‍പ്പിക്കാന്‍ കഴിയുക? കാരണം മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനാവില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. ഹിമാചലിലെ ആളുകള്‍ സ്ഥാനാര്‍ത്ഥികളുടെ പ്രകടന സൂചികകള്‍ വിലയിരുത്തുകയും അവരുടെ പെരുമാറ്റം കണ്ടെത്തുകയും ആരെങ്കിലും അഴിമതിക്കാരനാണോ അല്ലയോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. കേരളത്തേക്കാള്‍ കൂടുതല്‍ സാക്ഷരതയുള്ളവരാണ് ഇവിടത്തെ വോട്ടര്‍മാര്‍. പഞ്ചായത്ത് രാജ് തിരഞ്ഞെടുപ്പില്‍ 59 ശതമാനം സ്ത്രീകള്‍ വിജയിച്ചതിനാല്‍ രാഷ്ട്രീയമായി ഉണര്‍ന്ന സംസ്ഥാനമാണിത്. ഞാന്‍ നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യയില്‍ നിന്നാണ് വന്നത്. എന്റെ കാലത്ത് പതിനഞ്ചോളം പേര്‍ എംഎല്‍എമാരായിട്ടുണ്ട്. ഞങ്ങള്‍ ഇവിടെ വന്നത് അധികാരത്തിനല്ല, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഞങ്ങളുടെ തീരുമാനം നോക്കിയാല്‍, അവയെല്ലാം പുതുതലമുറയുടെ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് എടുത്തത്.

ടൂറിസം, പ്രത്യേകിച്ച് ജല, മെഡിക്കല്‍ ടൂറിസം എന്നിവയെ സുസ്ഥിരമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിങ്ങളുടെ മാര്‍ഗം എന്താണ്?

രണ്ടു മാസത്തിനിടെ ഞങ്ങള്‍ വിനോദസഞ്ചാരത്തിന് മുന്‍ഗണന നല്‍കി. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം തലസ്ഥാനം ഞങ്ങള്‍ കാന്‍ഗ്രയില്‍ സ്ഥാപിക്കാന്‍ പോകുന്നു. ഞങ്ങള്‍ ബജറ്റില്‍ ടൂറിസത്തിന് പണം നീക്കിവയ്ക്കുകയും എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വിധത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. റോഡ് ഗതാഗതം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളെയും മികച്ച ടൂറിസം കായിക വിനോദങ്ങളെയും ഞങ്ങള്‍ ഹെലിപോര്‍ട്ടുകളുമായി ബന്ധിപ്പിക്കും. ഛണ്ഡീഗഡില്‍ നിന്ന് കയറി 18 മിനിറ്റിനുള്ളില്‍ ഷിംലയിലെത്താം. ഇതിലൂടെ യാത്രാ ചെലവ് ലാഭിക്കാം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sukhvinder singh sukhu at idea exchange all governments should implement the old pension scheme we dont run a shop