scorecardresearch

വ്യോമസേനയുടെ സുഖോയ്-30 വിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണു

ഇന്ത്യൻ വ്യോമസേനയുടെ ചേതക് ഹെലിക്കോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അലഹബാദിൽ ഇടിച്ചിറക്കി മണിക്കൂറുകൾക്കുള്ളിലാണ് ഈ അപകടം

ഇന്ത്യൻ വ്യോമസേനയുടെ ചേതക് ഹെലിക്കോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അലഹബാദിൽ ഇടിച്ചിറക്കി മണിക്കൂറുകൾക്കുള്ളിലാണ് ഈ അപകടം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വ്യോമസേനയുടെ സുഖോയ്-30 വിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണു

ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 ജെറ്റ് വിമാനം തകർന്ന് വീണു. ബുധനാഴ്ച ഉച്ചയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള ശിവ്കർ ഗ്രാമത്തിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണ്. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.

Advertisment

ഇന്ത്യൻ വ്യോമസേനയുടെ ചേതക് ഹെലിക്കോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അലഹബാദിൽ ഇടിച്ചിറക്കി മണിക്കൂറുകൾക്കുള്ളിലാണ് ഈ അപകടം. വിമാനം തകരാനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Flight Crash Indian Air Force Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: