തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ: 2016നും 2019നും ഇടയിൽ രാജ്യത്ത് 24 ശതമാനം വർധനയെന്ന് കണക്കുകൾ

2016ൽ കേരളത്തിൽ 127 പേരാണ് തൊഴില്ലായ്മ കാരണം ആത്മഹത്യ ചെയ്തത്; 2019ൽ ഇത് 81 ആയി കുറഞ്ഞു

NRCB, NCRB data on suicides, suicides due to unemployment, rising suicide cases, Indian Express, തൊഴിലില്ലായ്മ, ആത്മഹത്യ, തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യ, എൻസിആർബി, ക്രൈം റെക്കോഡ്സ് ബ്യൂറോ, ie malayalam

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യകളുടെ എണ്ണത്തിൽ 2016നും 2019നും ഇടയിൽ 24 ശതമാനം വർധനയെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ.

2019 ൽ രാജ്യത്ത് തൊഴിലില്ലായ്മ മൂലം 2851 പേർ ആത്മഹത്യ ചെയ്തതായി എൻസിആർബിയുടെ രേഖകളിൽ പറയുന്നു. 2016ൽ 2,298 പേർ ആത്മഹത്യ ചെയ്തതായാണ് ഈ കണക്കുകളിൽ പറയുന്നത്. 2017ൽ 2404 പേരും 2018ൽ 2741 പേരും തൊഴിലില്ലായ്മ കാരണം ആത്മഹത്യ ചെയ്തെന്നും ഈ കണക്കുകളിൽ പറയുന്നു.

2019 ൽ കർണാടകയിലായിരുന്നു തൊഴിലില്ലായ്മ കാരണമുള്ള ആത്മഹത്യകൾ ഏറ്റവും കൂടുതൽ കണക്കുകൾ പറയുന്നു. 553 പേരാണ് 2019ൽ തൊഴിലില്ലായ്മ കാരണം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിൽ 452 പേരും തമിഴ്‌നാട്ടിൽ 251 പേരും ആ വർഷം തൊഴിലില്ലായ്മ കാരണം ആത്മഹത്യ ചെയ്തു.

Read More: വോഡഫോണ്‍ ഐഡിയയിലെ ഓഹരി സര്‍ക്കാരിന് നല്‍കാമെന്ന് കെഎം ബിര്‍ള

2016ൽ 127 പേരാണ് കേരളത്തിൽ തൊഴില്ലായ്മ കാരണം ആത്മഹത്യ ചെയ്തതെങ്കിൽ 2017ൽ ഇത് 156 ആയി വർധിച്ചു. 2018ൽ ഈ എണ്ണം 147ആയും 2019ൽ 81 ആയും കുറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനമുണ്ടാവുന്നതിന് മുൻപുള്ള കണക്കുകളാണ് എൻസിആർബി രേഖകളിലുള്ളത്.

കോവിഡ് -19 ന്റെ രണ്ടാം തരംഗം കാരണം 10 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം 97 ശതമാനത്തോളം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞുവെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ് പറഞ്ഞു.

Read More: റദ്ദാക്കിയ 66 എ വകുപ്പിന്റെ ഉപയോഗം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

അടുത്തിടെ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച എൻസിആർബി വിവരങ്ങളിൽ 14മുതൽ 18 വയസ് വരെ പ്രായമുള്ള 24,000 കുട്ടികൾ 2017നും 19നും ഇടയിൽ ആത്മഹത്യ ചെയ്തതായും, പരീക്ഷയിൽ പരാജയപ്പെട്ടതാണ് ഇത്തരത്തിലുള്ള 4,000 കേസുകൾക്ക് കാരണമെന്നും പറയുന്നു.

14-18 വയസ് പ്രായമുള്ള 13,325 പെൺകുട്ടികൾ ഉൾപ്പെടെ 24,568 കുട്ടികൾ 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ആത്മഹത്യ ചെയ്തതായി വിവരങ്ങളിൽ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Suicides due to unemployment went up from 2016 to 2019 ncrb data

Next Story
പെഗാസസ്: അന്വേഷണം വേണമെന്ന് നിതീഷ് കുമാർ; എൻഡിഎയിൽ നിന്നുള്ള ആദ്യ ശബ്‌ദംPegasus case, Nitish Kumar, Nitish Kumar BJP, Nitish Kumar Pegasus, Pegasus snooping india list, Pegasus latest news, BJP Modi Pegasus, indian express news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com