ന്യൂഡല്‍ഹി: ‘ഇന്‍ഡ്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന പ്രശസ്ത വാര്‍ത്താധിഷ്ഠിത പരിപാടിയുടെ അവതാരകന്‍ ഷുഹൈബ് ഇല്യാസിക്ക് ജീവപര്യന്തം തടവ്. 17 വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് 51കാരനായ ഇല്യാസിക്ക് ഡല്‍ഹി കോടതി ശിക്ഷ വിധിച്ചത്. ശനിയാഴ്ചയാണ് ഇയാള്‍ പ്രതിയാണെന്ന് കോടതി വിധിച്ചത്.

2000 ജനുവരി 11നാണ് 30കാരിയായ അഞ്ജു ഇല്യാസിയെ ഡല്‍ഹിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് കത്തികൊണ്ട് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അഞ്ജു ആത്മഹത്യ ചെയ്തതാണെന്നാണ് ഇല്യാസി പൊലീസിന് മൊഴി നല്‍കിയത്. മൂന്ന് മാസത്തിന് ശേഷം ഇല്യാസിയെ സ്ത്രീധനപീഡനക്കേസില്‍ അറസ്റ്റ് ചെയ്തു.

പിന്നീടാണ് ഇല്യാസിയാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. 2000ത്തില്‍ ഇന്ത്യയില്‍ ഏറെ പ്രേക്ഷകരുണ്ടായിരുന്ന പരിപാടിയായിരുന്നു ‘ ഇന്‍ഡ്യാസ് മോസ്റ്റ് വാണ്ടഡ്’. സീ ടീവിയില്‍ ആരംഭിച്ച പരിപാടി പിന്നീട് ദൂരദര്‍ശനിലും സംപ്രേഷണം ചെയ്തു. ഇക്കാലത്താണ് അഞ്ജു കൊല്ലപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ