scorecardresearch
Latest News

ചരക്ക് കപ്പൽ നീക്കി; സൂയസ് കനാലിൽ ഗതാഗതം പുനരാരംഭിച്ചു

400 മീറ്റർ നീളമുള്ള കൂറ്റൻ ചരക്ക് കപ്പൽ ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.30 നോടെ നീക്കി തുടങ്ങിയതായി ഇഞ്ച്കേപ് ഷിപ്പിങ് സർവീസസ് എന്ന കമ്പനി

Suez canal,സൂയസ് കനാൽ, Ever given ship, എവർ ഗിവൺ കപ്പൽ,Suez canal opening,സൂയസ് കനാൽ തുറക്കുന്നു, Ever given refloated, എവർ ഗിവൺ കപ്പൽ നീങ്ങി, ie malayalam

കയ്റോ: ആഗോള ചരക്ക് നീക്കത്തിന് തടസ്സം സൃഷ്ടിച്ച് സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ ”എവർ ഗിവൺ” നീക്കി. 400 മീറ്റർ നീളമുള്ള കൂറ്റൻ ചരക്ക് കപ്പൽ നീക്കിയതിന് പിറകെ കനാലിലൂടെയുള്ള ചരക്ക് ഗതാഗതം പുനരാരംഭിച്ചു. ഇതോടെ ഒരാഴ്ചയോളം നീണ്ട പ്രതിസന്ധിക്കാണ് അവസാനമായത്. കപ്പൽ നീക്കിയ വാർത്ത ഇഞ്ച്കേപ് ഷിപ്പിങ് സർവീസസ് എന്ന കമ്പനി ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Suez canal evergiven container ship refloated