കുമിഞ്ഞുകൂടിയ പണം സെക്സ് റാക്കറ്റിൽ നിന്ന്; നടിമാർക്കെതിരെ ആരോപണവുമായി സിനിമാ പ്രവർത്തകർ

‘ഏതാനും സിനിമകള്‍ ചെയ്തതോടെ അവര്‍ക്ക് ആഢംബര ജീവിതം ശീലമായി. അങ്ങനെയായിരിക്കും ഈ സംഘത്തില്‍ ചെന്നു പെടുന്നത്,’ശിവാജി രാജ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ചിക്കാഗോ: പെണ്‍വാണിഭം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഈ സംഘത്തില്‍ തെലുങ്ക് സിനിമാ മേഖലയില്‍ നിന്നുള്ള നടിമാരും ഉണ്ടെന്ന് ഹൈദരാബാദിലെ ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഒരു അമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയതിനു പുറകേ തെലുങ്ക് സിനിമയിലെ ഒരു നടി 14 ലക്ഷം രൂപ മൂല്യമുള്ള അമേരിക്കന്‍ ഡോളര്‍ എക്‌സ്‌ചേഞ്ച് ചെയ്‌തിരുന്നുവെന്നും ഇവര്‍ പറയുന്നു.

ഈ സംഘത്തില്‍ ഉണ്ടെന്നു പറയുന്ന രണ്ടു നടിമാര്‍ തെലുങ്കില്‍ നാലു ചിത്രങ്ങളും കന്നഡയില്‍ രണ്ടു ചിത്രങ്ങളും ചെയ്‌തിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പായിരുന്നു ഇത്. എന്നാല്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും പിന്നീട് ഇവര്‍ക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരിക്കുകയുമായിരുന്നു.

‘സിനിമയില്‍ ഒന്നു രണ്ടു വര്‍ഷങ്ങളായി കാര്യമായി അവസരങ്ങളൊന്നും ഇല്ലാത്ത ഒരാള്‍, ഒരു ദിവസം അമേരിക്കയില്‍ പോയി വന്ന് ഇത്രയും വലിയൊരു തുക എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ആളുകള്‍ ഇതിന്റെ സ്രോതസിനെക്കുറിച്ച് അമ്പരക്കാന്‍ തുടങ്ങും. 14 ലക്ഷം രൂപയുടെ ആ സംഭവം എനിക്കോര്‍മയുണ്ട്. എവിടെ നിന്നാണ് ഈ പണം വന്നത്? അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നോ അവര്‍ക്ക്? അതോ അവിടെ സിനിമയില്‍ അവസരങ്ങള്‍ ഉണ്ടായിരുന്നോ?… ഇല്ല. സിനിമയില്‍ പരാജയപ്പെട്ടു പോയ ചില നടിമാരും ഇതിലുണ്ട്, ‘മൂവി ആര്‍ടിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റും നടനുമായ ശിവാജി രാജ പറയുന്നു. കിഷന്‍ മൊഡുഗുമുടി, ഭാര്യ ചന്ദ്ര എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതിനു പുറകെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഏതാനും സിനിമകള്‍ ചെയ്‌തതോടെ അവര്‍ക്ക് ആഢംബര ജീവിതം ശീലമായി. അങ്ങനെയായിരിക്കും ഈ സംഘത്തില്‍ ചെന്നു പെടുന്നത്,’ശിവാജി രാജ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നാലുവര്‍ഷം മുമ്പ് വരെ, അറസ്റ്റിലായ ഈ ദമ്പതികള്‍ ഹൈദരാബാദില്‍ ജോലി ചെയ്‌തിരുന്നതായി വൃത്തങ്ങള്‍ പറയുന്നു. സിനിമയില്‍ തന്നെയായിരുന്നു ഇവര്‍ ജോലി ചെയ്‌തിരുന്നത്. എന്നാല്‍ പെട്ടെന്നാണ് അപ്രത്യക്ഷരായതെന്ന് സിനിമാപ്രവര്‍ത്തകര്‍ പറയുന്നു.

‘അവര്‍ നേരത്തേ ഇവിടെ ഒരു ശൃംഖല നിര്‍മ്മിച്ചിട്ടുണ്ടായിരിക്കും. സിനിമയില്‍ ഭാഗ്യം തുണയ്‌ക്കാത്ത നടിമാരെ കണ്ടെത്തിയതിനു ശേഷമായിരിക്കും അമേരിക്കയിലേക്ക് പോയിട്ടുണ്ടാകുക,’ ഹൈദരാബാദിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പിന്നീട് ഇവര്‍ സാംസ്‌കാരിക പരിപാടികളുടെ പേരും പറഞ്ഞ് ഈ പെണ്‍കുട്ടികളെ അമേരിക്കയിലേക്ക് കൊണ്ടുപോയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ കിഷന്‍ തങ്ങളെ വിളിച്ചിരുന്നുവെന്നും എന്നാല്‍ പരിപാടികളുടെ വിശ്വാസ്യതയില്‍ സംശയം തോന്നിയതിനാല്‍ നിഷേധിച്ചതായി മറ്റു താരങ്ങള്‍ പറഞ്ഞതായും പൊലീസ് പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Suddenly rich out of work actors raised suspicion about sex racket say telugu film insiders

Next Story
‘ദീർഘായുസ്സും ആരോഗ്യകരവുമായ ജീവിതം ഉണ്ടാകട്ടെ’ രാഹുലിന് പിറന്നാൾ ആശംസകൾ നേർന്ന് നരേന്ദ്ര മോദി
The moderation of comments is automated and not cleared manually by malayalam.indianexpress.com