Latest News
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

‘ലെനിന്‍ ഭീകരവാദിയാണ്, പ്രതിമ സിപിഎം പാര്‍ട്ടി ഓഫീസിനുള്ളില്‍ വച്ച് പൂജിച്ചാല്‍ മതി’; സുബ്രഹ്മണ്യന്‍ സ്വാമി

‘ലെനിന്‍ വിദേശിയാണ്, ഭീകരവാദിയാണ്. റഷ്യയില്‍ ഒരുപാട് പേരെ അയാള്‍ കൊന്നിട്ടുണ്ട്. അയാളുടെ പ്രതിമ എന്തിന് നമ്മള്‍ ഇവിടെ വയ്ക്കണം’ സ്വാമി പറയുന്നു

subrahmanyan swami, സുബ്പഹ്മണ്യന്‍ സ്വാമി, chowkidaar,കാവല്‍ക്കാരന്‍, bjp,ബിജെപി, modi,മോദി, chowkidaar chor hai,കാവല്‍ക്കാരന്‍ കള്ളനാണ്, ie malayalam,

ന്യൂഡല്‍ഹി: ത്രിപുരയില്‍ സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ലെനിനെ ഭീകരവാദിയെന്ന് വിളിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ലെനിന്‍ വിദേശിയാണെന്നും ഭീകരവാദിയാണെന്നും പറഞ്ഞ സുബ്രഹ്മണ്യന്‍ സ്വാമി ലെനിനിന്റെ പ്രതിമ സിപിഎം പാര്‍ട്ടി ഓഫീസിനുള്ളില്‍ വച്ച് പൂജിച്ചാല്‍ മതിയെന്നും പറഞ്ഞു.

‘ലെനിന്‍ വിദേശിയാണ്, ഭീകരവാദിയാണ്. റഷ്യയില്‍ ഒരുപാട് പേരെ അയാള്‍ കൊന്നിട്ടുണ്ട്. അയാളുടെ പ്രതിമ എന്തിന് നമ്മള്‍ ഇവിടെ വയ്ക്കണം” സ്വാമി പറയുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിമ ഇതുവരെ തകര്‍ന്നിട്ടില്ലെങ്കില്‍ സിപിഎമ്മുകാര്‍ക്ക് അതെടുത്ത് അവരുടെ പാര്‍ട്ടി ഓഫീസിന് ഉള്ളില്‍ കൊണ്ടു വച്ച് പൂജിക്കാം’ സ്വാമി കൂട്ടിച്ചേർത്തു. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്കെതിരേയും സിപിഎം സ്ഥാപനങ്ങള്‍ക്കെതിരേയും സംഘപരിവാര്‍ അതിക്രമങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

നേരത്തെ ആക്രമണങ്ങളെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി രംഗത്തെത്തിയിരുന്നു. ‘ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം, ജനാധിപത്യത്തിലൂടെ തന്നെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താം, തിരിച്ചും’ എന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. 2008 ല്‍ ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. ഈ സംഭവത്തെ പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ട് ഗവര്‍ണറുടെ പ്രതികരണം.

അതേസമയം, അക്രമം തുടരുന്ന ത്രിപുരയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. ബെലോനിയ നഗരത്തില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് പരാമര്‍ശിച്ചാണ് സിപിഎം രംഗത്ത് വന്നത്.

”ഞങ്ങളുടെ പ്രതിമകള്‍ തകര്‍ക്കാനേ നിങ്ങള്‍ക്കാവൂ, ആവേശം തല്ലിക്കെടുത്താനാകില്ല,” സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Subramanyan swamy calls lenin a terrorist and tells cpm to worship his statue inside party office

Next Story
മികച്ച നടിക്കുളള ഓസ്കർ പുരസ്കാരം മോഷണം പോയി, ലൈവിൽ കുടുങ്ങി കളളൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com