വ്യോമസേനയുടെ സുഖോയ്-30 വിമാനം കാണാതായി; റഡാര്‍ ബന്ധം നഷ്ടപ്പെട്ടത് ചൈന അതിര്‍ത്തിക്ക് സമീപം

പതിവ് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്

തോസ്പൂര്‍: അസമില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനയുടെ സുഖോയ്-30 വിമാനം കാണാതായി. തേസ്പൂരില്‍ നിന്നും പുറപ്പെട്ട വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായി. രണ്ട് പൈലറ്റുകളാണ് വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് വ്യോമസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. പതിവ് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്.

രാവിലെ 11 മണിക്കാണ് വിമാനവുമായി അവസാനമായി റഡാര്‍ ബന്ധം ഉണ്ടായത്. ചൈന അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് റഡാര്‍ ബന്ധം നഷ്ടപ്പെട്ടതെന്നാണ് വിവരം. മാര്‍ച്ചില്‍ സുഖോയ്-30എംകെഐ ജെറ്റ് വിമാനം രാജസ്ഥാനിലെ ബര്‍മറില്‍ തകര്‍ന്ന് വീണിരുന്നു. വിമാനം നിലംപതിക്കും മുമ്പ് രണ്ട് പൈലറ്റുകളും സാഹസികമായി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

ഹിന്ദുനസ്ഥാന്‍ എയറോനോട്ടിക്സിന്റെ ലൈസന്‍സോടെ റഷ്യയുടെ സുഖോയ് ആണ് വിമാനം നിര്‍മ്മിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Su 30 aircraft on routine training mission goes off radar

Next Story
കാശ്മീരി യുവാവിനെ ജീപ്പിൽ കെട്ടിയ പട്ടാള ഉദ്യോഗസ്ഥന് വീരേന്ദർ സെവാഗിന്റെ പ്രശംസNithin Gogal, Virendar Sehwag, Kashmir protest, Indian Army, Twitter, tweet, Sehwag viral tweets
The moderation of comments is automated and not cleared manually by malayalam.indianexpress.com