ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ സിക്രി കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണിലെ സ്ഥാനം ഏറ്റെടുക്കില്ല. വിരമിക്കണതിന് മുമ്പ് തന്നെ ജസ്റ്റിസ് സിക്രിക്ക് സ്ഥാനം ഉറപ്പിച്ചത് വിവാദമായിരുന്നു. അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റിയ സമിതിയിൽ അംഗമായിരുന്ന ജസ്റ്റിസ് സിക്രിക്ക് കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണിലിൽ സർക്കാർ സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു.

Also Read: ഉത്തർപ്രദേശിൽ 80 ലോക്‌സഭാ സീറ്റിലും മത്സരിക്കുമെന്ന് കോൺഗ്രസ്

എന്നാൽ ഇത് വിവാദമായതോടെയാണ് ജസ്റ്റിസ് സിക്രി സമ്മതം പിൻവലിച്ചത്. മൂന്നംഗ ഉന്നതാധികാര സമിതിയില്‍ സിക്രിയുടെ നിലപാട് അലോക് വര്‍മ്മയ്‌ക്കെതിരായ നടപടിയില്‍ നിര്‍ണായകമായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പിന്മാറിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സിക്രി ഉന്നതാധികാര സമിതി അംഗമാവുന്നത്. അലോക് വര്‍മയെ നീക്കി ദിവസങ്ങള്‍ക്കകമാണ് ജസ്റ്റിസ് സിക്രിയ്ക്ക് പുതിയ നിയമനം എന്നതും വിവാദങ്ങളുടെ ആക്കം കൂട്ടി.

Also Read: മോദിയോട് ഏറ്റുമുട്ടാൻ ഇക്കുറി അരവിന്ദ് കെജ്രിവാൾ വാരണാസിയിലേക്കില്ല

ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണിലിലേക്ക് നിയമിച്ചത്. ദപ്രന്റ് ഡോട്ട് ഇൻ വാർത്ത പുറത്തുവിട്ടതിന് പിന്നാലെ കേന്ദ്ര നിയമ മന്ത്രാലയത്തിന് സമ്മതം പിൻവലിക്കുകയാണെന്ന് ചൂണ്ടികാട്ടി കത്ത് അയക്കുകയായിരുന്നു.

Also Read: സർക്കാരിന്റെ 600 ഭരണമുഹൂർത്തങ്ങൾ കൂട്ടിയോജിപ്പിച്ച് മുഖ്യമന്ത്രിയുടെ ചിത്രം

മൂന്ന് മാസത്തിന് ശേഷം സിബിഐ തലപ്പത്ത് തിരിച്ചെത്തിയ അലോക് വർമ്മയെ ഈ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് നീക്കിയത്. സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിൽ അലോക് വർമ്മ തിരികെ ഓഫീസിൽ എത്തിയതിന് തൊട്ടടുത്ത ദിവസമായിരുന്നു ഉന്നത സമിതിയുടെ നടപടി. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പുവയ്ക്കാനും അലോക് വർമ്മയ്ക്ക് അനുവാദം നൽകിയിരുന്നു. നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ