ചെന്നൈ: ചെന്നൈയിലെ സത്യഭാമ സർവകലാശാലയിൽ വ്യാപക ആക്രമണം. വിദ്യാർഥികൾ ഹോസ്റ്റൽ കത്തിക്കുകയും കെട്ടിടം അടിച്ചു തകർക്കുകയും ചെയ്തു. വിദ്യാർഥിനി ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് അക്രമം. അധ്യാപകരുടെ മാനസീക പീഡനത്തേത്തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് എന്നാണ് വിദ്യാർഥികളുടെ ആരോപണം. പരീക്ഷയിൽ കോപ്പിയടിച്ചതിനു പിടികൂടിയ ഹൈദരാബാദ് സ്വദേശിനി ദുവ്വുരു രാഗ മോണിക്ക റെഡ്ഡി എന്ന വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്.

എന്നാൽ അധ്യാപകരുടെ പീഡനത്തെത്തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയത് എന്നാരോപിച്ചാണ് വിദ്യാർഥികൾ സർവകലാശാലയിൽ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലിന് സമീപത്തുള്ള മരങ്ങൾക്കും കെട്ടിടങ്ങൾക്കും വിദ്യാർഥികൾ തീവെച്ചു. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സിനെ വിദ്യാർഥികൾ ക്യാംമ്പസ് കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിച്ചില്ല.

പുലർച്ചയോടെ കൂടുതൽ പൊലീസ് എത്തിയാണ് വിദ്യാർഥികളെ നിയന്ത്രിച്ചത്. ധാരാളം മലയാളി വിദ്യാർഥികൾ പഠിക്കുന്ന സർവ്വകലാശാലയാണ് സത്യഭാമ സർവകലാശാല. മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ