മേല്‍ക്കൂരയിലെ ചോര്‍ച്ച കാരണം ക്ലാസ് റൂമില്‍ കുട്ടികള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥ. ജാര്‍ഖണ്ഡിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.

ജാര്‍ഖണ്ഡലിലെ ഗോരാബന്ദ എന്ന സ്ഥലത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലെ സ്ഥിതിയാണിത്. മുകളില്‍ ചോര്‍ച്ച ഉള്ളതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം മുഴുവന്‍ താഴേക്കാണ് വരുന്നത്. നനയാതിരിക്കാന്‍ കുട്ടികള്‍ ക്ലാസ് റൂമിനുള്ളില്‍ കുട പിടിച്ചിരിക്കേണ്ട അവസ്ഥയാണ്. ക്ലാസ് നടക്കുന്ന സമയത്താണ് മഴ പെയ്യുന്നതെങ്കില്‍ കുട പിടിച്ചിരുന്ന് വേണം കുട്ടികള്‍ ക്ലാസ് കേള്‍ക്കാന്‍.

Read Also: ചെയ്തതൊന്നും പാഴായി പോയിട്ടില്ല; ഓരോ ഇന്ത്യക്കാരനും നിങ്ങള്‍ പ്രചോദനമാണ്: രാഹുല്‍ ഗാന്ധി

മഴവെള്ളം കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി സ്‌കൂളിലെ അധ്യാപിക രതി കാന്ത് പ്രധാന്‍ പറയുന്നു. സര്‍ക്കാരിനോട് ഉടന്‍ നടപടിയെടുക്കണമെന്നും അധ്യാപിക അഭ്യര്‍ഥിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook