ഹൂ​സ്റ്റ​ണ്‍: തോ​ക്ക് നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​റാ​ലി. വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഫി​ലാ​ഡ​ൽ​ഫി​യ, ന്യൂ​യോ​ർ​ക്ക്, ചി​ക്കാ​ഗോ, ലോ​സ് ആ​ഞ്ച​ല​സ് എ​ന്നി​ങ്ങ​നെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 800ലേ​റെ ചെ​റു റാ​ലി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

തോ​ക്ക് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി​യും വൈ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് കുട്ടികളും, രക്ഷിതാക്കളും അധ്യാപകരും സമൂഹത്തിന്റെ നാനാതുറയിലുളളവരും പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14നാ​ണ് ഫ്ളോ​റി​ഡ​യി​ലെ പാ​ർ​ക്ക്‌​ലാ​ൻ​ഡ് ഹൈ​സ്കൂ​ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ 17 പേ​രാ​ണ് അ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് ത​ങ്ങ​ൾ ഓ​രോ​രു​ത്ത​രും ജീവിക്കുന്നതെന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു. തോക്ക് അമേരിക്കയുടെ ശബ്ദമായി മാറിയതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അടിക്കടി വെടിവയ്പുകൾ ഉണ്ടായിട്ടും തോക്കുകൾ കൈവശം വയ്ക്കുന്നതിന് നിയന്ത്രണമോ നിയമം കൊണ്ടുവരാനോ ഭരണാധികാരികള്‍ പരാജയപ്പെടുന്നെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

അമേരിക്കന്‍- ആഫ്രിക്കന്‍ സ്ത്രീകള്‍ തോക്കുകള്‍ക്ക് എളുപ്പത്തില്‍ ഇരകളാവുന്നതായി 11കാരിയായ അലക്സാന്‍ഡ്രിയ പറഞ്ഞു. പാര്‍ക്ക്ലാന്റില്‍ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ