/indian-express-malayalam/media/media_files/uploads/2022/12/Love-Jihad.jpg)
ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടിയും മുസ്ലിം ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നു 18 വിദ്യാര്‍ഥികള്‍ക്കു സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളജിലാണു സംഭവം.
വിട്ടല പ്രീ-യൂണിവേഴ്സിറ്റി (പി യു) കോളജിലെ സയന്‍സ് സ്ട്രീം രണ്ടാം വര്‍ഷക്കാരായ 14 ആണ്‍കുട്ടികള്‍ക്കും നാല് പെണ്‍കുട്ടികള്‍ക്കുമാണു സസ്‌പെന്‍ഷന്‍ ലഭിച്ചത്.
വ്യത്യസ്ത മതങ്ങളില്‍പെട്ട പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള ബന്ധം മൂന്നു മാസം മുന്‍പ് സംഭവം പുറത്തറിഞ്ഞപ്പോള്‍ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ഇരുവരുടെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി കോളജ് അധികൃതര്‍ താക്കീത് നല്‍കിയതായും പ്രിന്‍സിപ്പല്‍ ആദര്‍ശ റായ് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പരിശോധനയില്‍ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് പ്രണയലേഖനം കണ്ടെത്തി. ഇതേത്തുടര്‍ന്നു കാമ്പസില്‍ ഇരു സമുദായങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘര്‍ഷമുടലെടുത്തു. കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മുന്നറിയിപ്പ് നല്‍കിയിട്ടും പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നതിനു ആണ്‍കുട്ടിയെ ചില ഹിന്ദു ആണ്‍കുട്ടികള്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു.
''കത്തിനെക്കുറിച്ച് ചില ഹിന്ദു ആണ്‍കുട്ടികള്‍ മുസ്ലീം ആണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതു ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കളെ വീണ്ടും വിളിച്ചുവരുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ച ഞങ്ങള്‍, മുന്‍കരുതലെന്ന നിലയില്‍ പരീക്ഷയ്ക്കു മാത്രം ഹാജരായാല്‍ മതിയെന്ന് അവളോട് നിര്‍ദേശിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. അവരോടും മാര്‍ച്ചില്‍ നടക്കുന്ന പി യു സി പരീക്ഷയ്ക്കു മാത്രം ഹാജരായാല്‍ മതിയെന്നു നിര്‍ദേശി്ച്ചു,'' പ്രിന്‍സിപ്പല്‍ പറഞ്ഞു.
പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ ഇടനിലക്കാരായി ആരോപിക്കപ്പെടുന്ന ചില പെണ്‍കുട്ടികളും സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും വിദ്യാര്‍ത്ഥികളെ ഇനി മുതല്‍ കോളജ് മാനേജ്മെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം, ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എ ബി വി പി ദക്ഷിണ കന്നഡ ഘടകം ആരോപിച്ചു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഹിന്ദു പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കാനും അവരുടെ മനോവികാരങ്ങളെ ചൂഷണം ചെയ്യാനും ലക്ഷ്യമിട്ട് മുസ്ലിം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ സൃഷ്ടിച്ചതായും എ ബി വി പി ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.