വിളിച്ചത് ആത്മഹത്യാ പ്രതിരോധത്തിനുള്ള ടോൾ ഫ്രീ നമ്പറിലേക്ക്; ഫോൺ പോയത് സെക്‌സ് ഹോട്ട് ലെെനിലേക്ക്

ആത്മഹത്യാ പ്രതിരോധത്തിനായി കുട്ടികളുടെ ബാഡ്‌ജിനു പിന്നില്‍ ഒരു ടോള്‍ ഫ്രീ നമ്പര്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. വീട്ടിലെത്തിയ ചില വിദ്യാര്‍ഥികള്‍ ഈ നമ്പറിലേക്ക് വിളിക്കുകയും ചെയ്തു. എന്നാല്‍, ഫോണ്‍ പോകുന്നത് സെക്‌സ് ഹോട്ട് ലൈനിലേക്ക്

ലോസ് ആഞ്ചല്‍സ്: ഒരു നമ്പര്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഒരു നമ്പര്‍ മാറിയതുകൊണ്ട് മാത്രം എത്രയെത്ര പ്രശ്‌നങ്ങളാണ് ഈ സമൂഹത്തില്‍ ഉണ്ടാകുന്നത്. അങ്ങ് കാലിഫോര്‍ണിയയിലും ഇതു തന്നെയാണ് അവസ്ഥ. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ന്യൂ വിസ്റ്റ മിഡില്‍ സ്‌കൂളില്‍ ഐഡി കാര്‍ഡിലെ ഒരു ഡിജിറ്റ് മാറിയതുമൂലമുണ്ടായ കാര്യം കേട്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും.

ആത്മഹത്യാ പ്രേരണ തോന്നിയാല്‍ അതില്‍ നിന്നു രക്ഷ നേടാനും ആത്മഹത്യയെ പ്രതിരോധിക്കാനുമായി സ്‌കൂൾ അധികൃതര്‍ നല്‍കിയ നമ്പറിലേക്ക് ഡൈല്‍ ചെയ്താല്‍ ഫോണ്‍ കണക്ടാകുന്നത് സെക്‌സ് ഹോട്ട് ലൈനിലേക്കാണ്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇക്കാര്യം പരാതിപ്പെട്ടത്.

Read Also: റോണോയ്‌ക്ക് കൂടുതൽ പ്രിയം ജോർജിയക്കൊപ്പമുള്ള സെക്‌സ്; മനസ്സുതുറന്ന് താരം

ആത്മഹത്യാ പ്രതിരോധത്തിനായി കുട്ടികളുടെ ബാഡ്‌ജിനു പിന്നില്‍ ഒരു ടോള്‍ ഫ്രീ നമ്പര്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. വീട്ടിലെത്തിയ ചില വിദ്യാര്‍ഥികള്‍ ഈ നമ്പറിലേക്ക് വിളിക്കുകയും ചെയ്തു. എന്നാല്‍, ഫോണ്‍ പോകുന്നത് സെക്‌സ് ഹോട്ട് ലൈനിലേക്കാണ്. വിളിച്ചുനോക്കിയ കുട്ടികള്‍ക്കെല്ലാം ഇതുതന്നെയാണ് അനുഭവം.

സംഭവം ചര്‍ച്ചയായതോടെ വിദ്യാര്‍ഥികള്‍ കാര്യങ്ങള്‍ മാതാപിതാക്കളെ ധരിപ്പിച്ചു. മാതാപിതാക്കള്‍ സ്‌കൂളുമായി ബന്ധപ്പെട്ടു. എന്താണ് ഇതിനു കാരണമെന്ന് മാതാപിതാക്കള്‍ തിരക്കി. ഒടുവില്‍ സ്‌കൂള്‍ അധികൃതര്‍ ഇതിനു കാരണം കണ്ടെത്തി. വിദ്യാര്‍ഥികളുടെ ബാഡ്‌ജിനു പിന്നില്‍ പതിച്ചു നല്‍കിയ നമ്പറിന്റെ ഒരു ഡിജിറ്റ് മാറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആത്മഹത്യാ പ്രതിരോധ നമ്പറിലേക്ക് ഡൈല്‍ ചെയ്യുമ്പോള്‍ ഫോണ്‍ പോകുന്നത് സെക്‌സ് ഹോട്ട് ലൈനിലേക്കായിരുന്നു.

Read Also: സെക്‌സിനിടെ യുവാവ് മരിച്ച സംഭവം; കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി

ഉടനെ തന്നെ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്നു ബാഡ്‌ജ് തിരിച്ചുവാങ്ങി. ആത്മഹത്യാ പ്രതിരോധത്തിനുള്ള ടോള്‍ ഫ്രീ നമ്പര്‍ പതിച്ച ശേഷം ബാഡ്‌ജ് കുട്ടികള്‍ക്കു തന്നെ തിരിച്ചുനല്‍കും. സ്‌കൂൾ അധികൃതർ ഇങ്ങനെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മാതാപിതാക്കൾ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Students dial suicide prevention number get sex hotline los angels america

Next Story
മാര്‍ക്കറ്റില്‍ പുതിയ 50-50 ബിസ്‌ക്കറ്റ് ഇറങ്ങിയോ? ബിജെപിയേയും ശിവസേനയും പരിഹസിച്ച് ഒവൈസിAsaduddin Owaisi, muslims, അസാദുദ്ദീൻ ഓവൈസി, no cause of worry, bjp, nda government, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com