പാറ്റ്ന: നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സ്കൂളിനകത്തേക്ക് ഇടിച്ചുകയറി ബീഹാറിൽ ഒൻപത് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. 24 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മുസാഫർപൂറിലാണ് ദാരുണമായ ദുരന്തം അരങ്ങേറിയത്. മിസാഫുർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ സംഭവം.

കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ സ്കൂളിന് സമീപത്തെ ശ്രീ കൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചില വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ ധനസഹായം പ്രഖ്യാപിച്ചത്.

സംഭവ സ്ഥലം സന്ദർശിച്ച ആർജെഡി എംഎൽഎ കാർ ഡ്രൈവർ മദ്യപിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook