മയൂർഭഞ്ച്: സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെ സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർഥി മരിച്ചു. ഒഡിഷയിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ ഭീംകുണ്ട് വെള്ളച്ചാട്ടത്തിനു മുന്നിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുകയായിരുന്ന വിദ്യാർഥിയാണ് അപകടത്തില്‍ പെട്ടത്. കട്ടക് സ്വദേശി രോഹൻ മിശ്രയാണ് കാലുതെന്നി വെള്ളച്ചാട്ടത്തിലേക്ക് വീണത്.
മിശ്ര അപകടത്തില്‍ പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ വെളളത്തില്‍ വീണത്. മറ്റുളളവര്‍ നിസ്സഹയരായി നോക്കി നില്‍ക്കെ മിശ്ര നീന്താന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ കുത്തൊഴുക്കില്‍ പെട്ട് മിശ്ര താഴേക്ക് പോയി. കരയിലുളളവര്‍ നിലവിളിക്കുകയും സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.