scorecardresearch

അദ്ധ്യാപകരുടെ പീഡനം; വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചു

സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെ നാലു അദ്ധ്യാപകരുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നു.

suicide, kerala news

കാണ്‍പൂര്‍: ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. അദ്ധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്ന് എഴുതി വച്ചാണ് അര്‍ഷ് ആത്മഹത്യക്കു ശ്രമിച്ചത്. സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെ നാലു അദ്ധ്യാപകരുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നു.

കുട്ടി അപകടനില തരണം ചെയ്തു. താന്‍ സ്‌കൂളില്‍ ചേര്‍ന്നതു മുതല്‍ അദ്ധ്യാപകര്‍ തന്നോട് സംസാരിക്കുന്നില്ലെന്നും മറ്റുകുട്ടികള്‍ തന്നോട് സംസാരിക്കുന്നത് ഇവര്‍ വിലക്കിയിരുന്നെന്നും അര്‍ഷ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ഷിന്റെ ബാഗ് പരിശോധിക്കുകയും അതില്‍ തോക്കുണ്ടെന്ന് പറഞ്ഞ് മറ്റ് വിദ്യാര്‍ത്ഥികളെ അകറ്റി നിര്‍ത്തുകയുമായിരുന്നു അദ്ധ്യാപകര്‍ ചെ്തതെന്ന് കുട്ടിയുടെ അമ്മയും പറയുന്നു.

കുറ്റാരോപിതര്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നും കാണ്‍പൂര്‍ ഡിഎസ്പി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Student attempts suicide after alleged harassment by teachers