scorecardresearch

ഡൽഹിയിലെ വായുമലിനീകരണം: കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് കാരണമെന്ന് ശാസ്ത്രജ്ഞൻ ത്രിപാഠി

ഡൽഹിയിൽ കഴിഞ്ഞ മൂന്നു ദിവസമായി വായു മലിനീകരണം രൂക്ഷമാണ്. ഇന്നലെ അന്തരീക്ഷ വായു നിലവാര സൂചിക ((എക്യുഐ) 447 ൽ എത്തി

ഡൽഹിയിൽ കഴിഞ്ഞ മൂന്നു ദിവസമായി വായു മലിനീകരണം രൂക്ഷമാണ്. ഇന്നലെ അന്തരീക്ഷ വായു നിലവാര സൂചിക ((എക്യുഐ) 447 ൽ എത്തി

author-image
WebDesk
New Update
delhi, delhi air pollution, ie malayalam

ന്യൂഡൽഹി: വായുമലിനീകരണത്തിൽ വലയുകയാണ് ഡൽഹി നഗരവാസികൾ. കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഒക്ടോബർ-നവംബർ മാസങ്ങളിൽ വായു മലിനീകരണം കൂടുതലാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകാൻ കാരണമെന്നാണ് ശാസ്ത്രജ്ഞൻ സച്ചിദ നന്ദ് ത്രിപാഠി പറയുന്നത്.

Advertisment

10-15 ദിവസം 7-10 സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ കത്തിച്ചു. കാറ്റിന്റെ ദിശ വടക്ക്-പടിഞ്ഞാറ് ദിശയിലായതിനാൽ പഞ്ചാബിൽ നിന്ന് ഹരിയാനയിലൂടെ ഡൽഹിയിലേക്കും തുടർന്ന് കാൺപൂരിലേക്കും അതിനപ്പുറത്തേക്കും പുകമഞ്ഞ് എത്തി. ഈ ചെറിയ കാലയളവിലെ 8000 കത്തിക്കൽ സംഭവങ്ങൾ വായുവിന്റെ ഗുണനിലവാരത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് കാൺപൂർ ഐഐടിയിലെ പ്രൊഫസറായ ത്രിപാഠി പറഞ്ഞു.

ഡൽഹിയിൽ കഴിഞ്ഞ മൂന്നു ദിവസമായി വായു മലിനീകരണം രൂക്ഷമാണ്. ഇന്നലെ അന്തരീക്ഷ വായു നിലവാര സൂചിക ((എക്യുഐ) 447 ൽ എത്തി. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 38% കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെ തുടർന്നെന്നാണ് കണക്കുകൾ. സെപ്റ്റംബർ 15 മുതൽ പഞ്ചാബിൽ മാത്രം 26,000 കത്തിക്കൽ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹരിയാനയിൽ 2,440 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

Sachchida Nand Tripathi, ie malayalam
സച്ചിദ നന്ദ് ത്രിപഠി

കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന വിഷയം കൈകാര്യം ചെയ്യാൻ, സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് പഞ്ചാബ്, വിള വൈവിധ്യവൽക്കരണം നോക്കണമെന്ന് ത്രിപഠി ആവശ്യപ്പെട്ടു. കർഷകർ നെൽ കൃഷി ചെയ്യുന്നതിൽ നിന്ന് മാറി ചോളം, പരുത്തി, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയ മറ്റ് വിളകളിലേക്ക് മാറണമെന്ന് വർഷങ്ങളായി വിദഗ്ധർ നിർദേശിക്കുന്നുണ്ട്. ''നമ്മൾ മറ്റ് വിളകളിലേക്ക് മാറുകയും വൈവിധ്യവത്കരിക്കുകയും വേണം. നാലഞ്ചു വർഷത്തിനുള്ളിൽ ഇത് സംഭവിക്കണം. കർഷകരെ ഇത് ബോധ്യപ്പെടുത്തണം. അതു സാധ്യമാണ്. ജനങ്ങൾ അംഗീകരിക്കുന്ന സ്ഥലങ്ങളിൽ അത് നടപ്പാക്കണം,'' ത്രിപാഠി പറഞ്ഞു.

Advertisment

ഡൽഹിയിൽ വായു മലിനീകരണം തടയാൻ സർക്കാർ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്നു മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ അടച്ചിടും. ഡൽഹിയിലേക്ക് അവശ്യ വസ്തുക്കളുമായി എത്തുന്നവ അല്ലാത്ത എല്ലാ ട്രക്കുകളുടെ പ്രവേശനവും വിലക്കി. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡീസൽ കാറുകളും മറ്റും നഗരത്തിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.

Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: