scorecardresearch
Latest News

സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി

ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ന്യൂഡല്‍ഹി: കശ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ജീവത്യാഗം വെറുതയാകില്ലെന്നും രാജ്യം മൊത്തം കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനൊപ്പം ഉണ്ടെന്നും മോദി പറഞ്ഞു. ട്വീറ്റിലൂടെയാണ് മോദി പ്രതികരിച്ചത്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വച്ചാണ് സൈനികരുടെ വാഹനത്തിനുനേരെ ഭീകരാക്രമണമുണ്ടായത്. അതീവ സ്‌ഫോടകശേഷിയുളള വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഭീകരാക്രമണത്തിനായി ഉപയോഗിച്ചത് 100 കിലോയോളം വരുന്ന ഐഈഡിയാണെന്നാണ് വിവരം. 1980 ന് ശേഷം ഏറ്റവും കൂടുതല്‍ ആള്‍ നാശം ഉണ്ടായ ആക്രമണമാണിത്. 2016 സെപ്തംബര്‍ 18 നുണ്ടായ ഉറി ആക്രമണമായിരുന്നു ഇതിന് മുന്‍പുണ്ടായ വലിയ ആക്രമണം. അന്ന് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മറുപടി നല്‍കിയിരുന്നു. മോദി രാജ് നാഥ് സിങുമായി സംസാരിച്ചതായും അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സി്ങ് നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും. ആക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി എന്‍എസ്എ മേധാവി അജിത് ഡോവലുമായി സംസാരിച്ചു.

ചാവേര്‍ ആക്രമണം ആയിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് വാഹനത്തിനുനേരെ ഇടിച്ചു കയറ്റുകയായിരുന്നു. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് സൈനികരുമായി വരികയായിരുന്നു ബസ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Strongly condemn this dastardly attack pm modi