scorecardresearch

ഇന്തോനേഷ്യയിൽ ഭൂകമ്പം, മരണം 384; ഇന്ന് ഉച്ചവരെ തുടർചലനങ്ങൾ

ഇന്തോനേഷ്യയിലെ സുലവോസി ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്

ഇന്തോനേഷ്യയിലെ സുലവോസി ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്

author-image
WebDesk
New Update
ഇന്തോനേഷ്യയിൽ ഭൂകമ്പം, മരണം 384; ഇന്ന് ഉച്ചവരെ തുടർചലനങ്ങൾ

ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും മരണം 384 ആയി.  ദുരന്ത നിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്.  രാജ്യത്ത് കനത്ത നാശനഷ്ടമാണ് ദുരന്തത്തിൽ ഉണ്ടായത്.  റിക്ടർ സ്കെയിലിൽ  7.7 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമിയുണ്ടായത്. ശനിയാഴ്ച ഉച്ചവരെ രാജ്യത്ത് തുടർചലനങ്ങളും അനുഭവപ്പെട്ടു.

Advertisment

സുലവോസി ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം  3.30 ഓടെയായിരുന്നു ദുരന്തം. കടലില്‍ നിന്ന് ആറ് മീറ്ററിലധികം ഉയരത്തില്‍ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു.

Advertisment

ഭൂചലനത്തെ തുടര്‍ന്ന് ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാൽ  മണിക്കൂറുകള്‍ക്കുള്ളില്‍ കൂറ്റൻ തിരമാലകൾ കരയിലേക്ക് കുതിച്ചെത്തി. ദുരന്തത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. തീരത്തിനു സമീപമുണ്ടായിരുന്ന ചെറു കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകിപോയി.

publive-image Poso: Patients are evacuated from a hospital following a strong earthquake in Poso, central Sulawesi, Indonesia, Friday, Sept. 28, 2018. Powerful earthquakes jolted the Indonesian island of Sulawesi on Friday, damaging houses and briefly triggered a tsunami warning. AP/PTI(AP9_28_2018_000161B)

ഒരു പ്രാദേശിക ഉത്സവത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകളാണ് ബീച്ചിൽ ഒത്തുകൂടിയത് ഈ സമയത്താണ് കൂറ്റൻ തിരമാലകൾ തീരത്തേക്ക് ഇരച്ചുകയറിയത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് സുനാമി ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പലുവിലെ വിമാനത്താവളം അടച്ചു.

ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്തോനേഷ്യയില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭൂചലനത്തില്‍ 500ലേറെ പേര്‍ മരിച്ചിരുന്നു. 2004ലുണ്ടായ സുനാമിയില്‍ രാജ്യത്ത് 120000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tsunami Indonesia Earthquake

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: