ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭചലനം. ഡൽഹി-എൻസിആർ മേഖലയിൽ രാത്രി ഏഴോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം അനുഭവപ്പെട്ടതോടെ പല ഫ്‌ളാറ്റുകളിൽ നിന്നും വീടുകളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി. ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം ഇനിയും വ്യക്തമായിട്ടില്ല. ആളപായമോ മറ്റ് നാശനഷ്‌ങ്ങളോ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡൽഹിയിൽ പലയിടത്തും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook