scorecardresearch

Venezuela Earthquake: വെനസ്വേലയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി

Earthquake in Venezuela: വെനസ്വേലയിലെ സൂലിയ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന മിനി ഗ്രാൻഡേയുടെ കിഴക്ക്-വടക്കുകിഴക്കായി ഏകദേശം 24 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

Earthquake in Venezuela: വെനസ്വേലയിലെ സൂലിയ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന മിനി ഗ്രാൻഡേയുടെ കിഴക്ക്-വടക്കുകിഴക്കായി ഏകദേശം 24 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

author-image
Lijo T George
New Update
earth quake

Venezuela Earthquake Updates

Earthquake in Venezuela:കാരക്കസ്: ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചയോടെ വടക്കുപടിഞ്ഞാറൻ വെനസ്വേലയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു.

Advertisment

Also Read:യുദ്ധത്തിൽ ആര് അതിജീവിക്കുമെന്ന് ആയൂധങ്ങൾ തീരുമാനിക്കും; യുഎൻ പൊതുസഭയിൽ സെലൻസ്‌കി

വെനസ്വേലയിലെ സൂലിയ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന മിനി ഗ്രാൻഡേയുടെ കിഴക്ക്-വടക്കുകിഴക്കായി ഏകദേശം 24 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയിലെ എണ്ണ വ്യവസായത്തിന് പേരുകേട്ട പ്രദേശമാണ് മിനി ഗ്രാൻഡേ. 

Also Read:റഷ്യൻ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചാൽ വെടിവെയ്ക്കണം: നാറ്റോ രാജ്യങ്ങളോട് ട്രംപ്

Advertisment

വെനസ്വേലയുടെ വിവിധ ഭാഗങ്ങളിലും അയൽരാജ്യമായ കൊളംബിയയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഭൂകമ്പം അനുഭവപ്പെട്ട സ്ഥലത്തു നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു.

അതിർത്തിക്കുസമീപം ആൾപാർപ്പുളള കെട്ടിടങ്ങളിൽ നിന്നും ഓഫീസ് കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി വെനസ്വേലയിൻ ഭരണകൂടം വ്യക്തമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സാധ്യതയായ എല്ലാ സഹായങ്ങളും പ്രദേശത്ത് എത്തിച്ചിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചു.

Read More: ഡാലസിലെ ഇമിഗ്രേഷൻ ഓഫീസിനുനേരെ വെടിവെപ്പ്; മൂന്ന് മരണം

Earthquake

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: