ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിന്​ സമീപത്തുള്ള തിബത്തിലെ നിയിങ്​ചി മേഖലയിൽ ശക്​തമായ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 4.14ഓടെയാണ് റിക്​ടർ സ്​കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.

രണ്ടു മണിക്കൂറുകൾക്കുള്ളിൽ ആറ് മണിയോടെ അഞ്ച്​ തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഈ പ്രദേശത്തിന്​ സമീപം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്​. രണ്ടാം ചലനം ആറു കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചിട്ടുണ്ട്​. എന്നാൽ നാശനഷ്​ടങ്ങളോ ആളപായമോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഏറെ ജനസാന്ദ്രതയുളള പ്രദേശമാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ