ഹൈദരാബാദ്: ഇരുചക്രവാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിപ്പോയ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹൈദരാബാദിൽ ബുധനാഴ്ച രാത്രിയാണ് 27കാരിയായ ഡോക്ടർക്ക് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തിൽ ഇരുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് എട്ട് മണിക്ക് ശേഷം ഇവർ ക്ലിനിക്കിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ടയർ പഞ്ചറായത് ശ്രദ്ധയിൽ പെട്ട യുവതി തന്റെ സഹോദരിയെ വിളിച്ചു. ടോൾ പ്ലാസയിൽ വാഹനം നിർത്തിയിട്ട് ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് വരാൻ സഹോദരി നിർദ്ദേശിച്ചു. എന്നാൽ അതിന് മുമ്പായി രണ്ടുപേർ യുവതിയുടെ അടുത്തേക്ക് എത്തുകയും വാഹനം ശരിയാക്കാൻ സഹായിക്കാമെന്ന് പറയുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

യുവതി സഹായം സ്വീകരിക്കുകയും, രണ്ടുപേരും തിരിച്ചുവരാൻ കാത്തിരിക്കുകയും ചെയ്യുന്നതിനിടെ ഇവരെ തൊട്ടടുത്ത് ടൊണ്ടുപള്ളി ടോൾ പ്ലാസയിൽ നിന്നും 50 മീറ്റർ ദൂരത്തിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോകുകയും, ഇതിന് മുന്നിൽ ട്രക്കുകൾ നിരനിരയായി നിർത്തിയിട്ടിരുന്നതിനാൽ വഴിയിലൂടെ പോകുന്നവർക്ക് കാണാൻ സാധിക്കില്ല. ബലാത്സംഗത്തിന് ശേഷം പ്രതി യുവതിയെ തൊട്ടടുത്ത് പണി നടക്കുന്ന പാലത്തിനടുത്തേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് തീകൊളുത്തുകയും ചെയ്തു. ഇവരുടെ അടിവസ്ത്രങ്ങൾ സംഭവസ്ഥലത്തിന് 100 മീറ്റർ ദൂരെ നിന്ന് കണ്ടെടുത്തതാണ് യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്ന് നിഗമനത്തിൽ പൊലീസ് എത്താൻ കാരണം.

അക്രമികൾ ഒരാളാണോ ഒന്നിൽകൂടുതൽ പേരുണ്ടോ എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. യുവതിയുടെ വാഹനം നന്നാക്കാൻ കൊണ്ടു പോയവർ തന്നെയാണോ പ്രതികൾ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ട്രക്ക് ഡ്രൈവർമാരെയും പോലീസ് തിരയുന്നുണ്ട്.

എല്ലാ ദിവസവും യുവതി വീട്ടിൽ നിന്ന് ടോണ്ടുപള്ളി ടോൾ പ്ലാസയിലേക്ക് തന്റെ വാഹനത്തിലാണ് പോകാറുള്ളതെന്നും, അത് സമീപത്ത് പാർക്ക് ചെയ്ത് ക്ലിനിക്കിലേക്ക് വിളിക്കുകയാണ് പതിവെന്നും യുവതിയുടെ കുടുംബം പോലീസിനോട് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ടയർ പഞ്ചറായതിനെ തുടർന്ന് അവർ രാത്രി 8.20 ഓടെ സഹോദരിയെ വിളിച്ചതായി സൈബരാബാദ് പോലീസ് കമ്മീഷണർ വി സി സജ്ജനാർ പറയുന്നു.

“ടോൾ പ്ലാസ പാർക്കിംഗിൽ വാഹനം ഉപേക്ഷിച്ച് ഒരു ക്യാബിൽ വീട്ടിലേക്ക് മടങ്ങാൻ യുവതിയുടെ സഹോദരി ആവശ്യപ്പെടുകയും, അവൾ സമ്മതിക്കുകയും ചെയ്തു. കുറച്ച് മിനിറ്റിനുശേഷം, സഹോദരിയെ തിരികെ വിളിച്ച് കുറച്ച് ആളുകൾ ടയർ നന്നാക്കിക്കൊടുക്കാമെന്ന് പറഞ്ഞതായും വാഹനം അവരോടൊപ്പം കൊണ്ടുപോയതായും അവർ പറഞ്ഞു. റോഡരികിൽ ഒറ്റയ്ക്ക് കാത്തുനിൽക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് അവർ സഹോദരിയോട് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം അവളുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയും, അർദ്ധരാത്രി വരെ യുവതിയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായപ്പോൾ വീട്ടുകാർ ഷംഷാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി,’’ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിർമാണത്തിലിരിക്കുന്ന ഫ്ലൈഓവറിനടിയിൽ ഭാഗികമായി കത്തിയ മൃതദേഹം കണ്ടെത്തിയതായി വ്യാഴാഴ്ച രാവിലെ പോലീസിന് ഒരു കോൾ ലഭിച്ചു. സ്ത്രീയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ ഒരു സ്കാർഫും വസ്ത്രത്തിന്റെ ഭാഗങ്ങളും അടിസ്ഥാനമാക്കി അവർ ശരീരം തിരിച്ചറിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook