ഹൈദരാബാദ്​: 10 രൂപക്ക്​ സാരി വിൽപനയ്ക്ക് വച്ചതിന തുടർന്ന്​ ഹൈദരാബാദിലെ മാളിൽ തിക്കും തിരക്കും. സിദ്ദിപ്പേട്ടിലെ സിഎംആർ മാളിലാണ്​ സംഭവം. തിക്കിലും തിരക്കിലും പെട്ട്​ നിരവധി പേർക്ക്​ പരുക്കേറ്റിട്ടുണ്ട്​. സ്ത്രീകളും കുട്ടികളും മാളിലേക്ക് ഇരച്ചെത്തി. 10 രൂപയ്ക്ക് സാരി വില്‍ക്കുന്നുണ്ടെന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ മാളിന് പുറത്തുളള റോഡിലും ഗതാഗത സ്തംഭനമുണ്ടായി.

തിരക്കിനിടെ അഞ്ച്​ പവ​​ന്റെ മാലയും 6000 രൂപയും എടിഎം കാർഡും നഷ്ടപ്പെട്ടുവെന്ന പരാതിയുമായി സ്​ത്രീ രംഗത്തെത്തി. പൊലീസ്​ സ്ഥലത്തെത്തിയാണ്​ സ്ഥിതിഗതികൾ നിയന്ത്രിച്ചത്​. മോഷണം സംബന്ധിച്ച്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook