scorecardresearch

മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനം വര്‍ധിച്ചു

ഏകദേശം 52 ലക്ഷം കോടിയാണ്​ വിപണിയിൽ നിന്ന്​ ​മോദി സർക്കാർ കടമെടുത്തത്​

ഏകദേശം 52 ലക്ഷം കോടിയാണ്​ വിപണിയിൽ നിന്ന്​ ​മോദി സർക്കാർ കടമെടുത്തത്​

author-image
WebDesk
New Update
Rahul Gandhi, Narendra Modi, BJP, INC, Union Budget 2017, Prime Minister, Prime Minister of India

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തിനിടെ രാജ്യത്തിന്റെ കടബാധ്യത 49 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടി ബാധ്യതയായി വര്‍ധിച്ചു. സര്‍ക്കാര്‍ ബാധ്യത സംബന്ധിച്ച തത്സ്ഥിതി പേപ്പറിലാണ് ഇത് വ്യക്തമാക്കുന്നത്. വെളളിയാഴ്ച്ചയാണ് പേപ്പറിന്റെ എട്ടാം പതിപ്പ് പുറത്തിറക്കിയത്.

Advertisment

2014ൽ യു.പി.എ ഭരണം അവസാനിക്കു​മ്പോൾ കടബാധ്യത 54,90,763 കോടി മാത്രമായിരുന്നുവെന്ന്​ ധനമന്ത്രാലയത്തി​​ന്റെ കണക്കുകൾ വ്യക്​തമാക്കുന്നു. 2014 ജൂണ്‍ വരെയായിരുന്നു ഇത്രയും കടബാധ്യത. എന്നാല്‍ അത് കഴിഞ്ഞ് നാലര വര്‍ഷത്തിനിടെ കടബാധ്യത 82,03,253 കോടിയായി വര്‍ധിച്ചു.

നാലര വർഷം കൊണ്ട്​ പൊതുകടം 48 ലക്ഷം കോടിയിൽ നിന്ന്​ 73 ലക്ഷം കോടിയായി വർധിച്ചു. വിപണിയിൽ നിന്നുളള വായ്​പയെടുക്കലും വർധിച്ചിട്ടുണ്ട്​. ഏകദേശം 52 ലക്ഷം കോടിയാണ്​ വിപണിയിൽ നിന്ന്​ ​മോദി സർക്കാർ കടമെടുത്തത്​. ഗോൾഡ്​ ബോണ്ടുകളിലുടെ 9,089 കോടിയും ഇക്കാലയളവിൽ സർക്കാർ സ്വരൂപിച്ചിട്ടുണ്ട്​. യു.പി.എ ഭരണകാലത്ത്​ ഗോൾഡ്​ ബോണ്ടുകളിലുടെ പണം സ്വരൂപിച്ചിരുന്നില്ല.

Narendra Modi India Debtors

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: