കൊൽക്കത്ത: ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാതിരുന്നാൽ പെൺകുട്ടികൾക്ക് പീഡനത്തിൽനിന്നും രക്ഷപ്പെടാമെന്ന് കൊൽക്കത്തയിലെ ടിപ്പു സുൽത്താൻ മസ്ജിദ് ഷഹി ഇമാം. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച പെൺകുട്ടികളെ കാണുന്പോൾ ആൺകുട്ടികളിൽ വികാരമുണ്ടാകും. ആൺകുട്ടികളുടെ കാമത്തോടെയുള്ള നോട്ടത്തിൽനിന്നും രക്ഷപ്പെടാൻ പെൺകുട്ടികൾ ഇത്തരം വസ്ത്രങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്നും സയിദ് മുഹമ്മദ് നുറൂർ ആർ ബർകാതി അഭിപ്രായപ്പെട്ടു.

പീഡനങ്ങൾക്കും പീഡനം മൂലമുള്ള മരണങ്ങൾക്കും കാരണം ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ പെൺകുട്ടികൾ ധരിക്കുന്നതാണ്. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിൽനിന്നും പെൺകുട്ടികള വിലക്കുന്നില്ല. പക്ഷേ സ്വയം രക്ഷയെ ഓർത്ത് അവർതന്നെ ഇത്തരം വസ്ത്രങ്ങൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഗ്നത ഇന്ത്യയിലെ പുതിയ ഫാഷനായി മാറിയിരിക്കുകയാണെന്ന സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്‌മിയുടെ ആരോപണത്തിനുപിന്നാലെയാണ് ബർകാതിയുടെ പുതിയ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook