scorecardresearch

സ്വയം ഹീറോയാണെന്ന് നടിക്കുന്നത് അവസാനിപ്പിക്കൂ; മോദിയോട് സിദ്ധാര്‍ത്ഥ്

ജനങ്ങള്‍ സൈന്യത്തെ വിശ്വസിക്കുന്നുണ്ട്. നിങ്ങളേയും നിങ്ങളുടെ ഗ്യാങിനെയുമാണ് അവര്‍ വിശ്വസിക്കാത്തത്

സ്വയം ഹീറോയാണെന്ന് നടിക്കുന്നത് അവസാനിപ്പിക്കൂ; മോദിയോട് സിദ്ധാര്‍ത്ഥ്
Actor Siddarth epic reply to the twitter troll on Sabarimala women entry issue

ഹൈദരാബാദ്: മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് എതിരെയായിരുന്നു താരം രംഗത്തെത്തിയത്.

‘നമ്മുടെ ജനങ്ങള്‍ സൈന്യത്തെ വിശ്വസിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. നിങ്ങളേയും നിങ്ങളുടെ ഗ്യാങിനെയുമാണ് അവര്‍ വിശ്വസിക്കാത്തത്. പുല്‍വാമ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കുക. യഥാര്‍ത്ഥ ഹീറോകളെ മറയാക്കി ഹീറോയാണെന്ന് നടിക്കരുത്” എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

സൈനികരെ ബഹുമാനിക്കണമെന്നും നിങ്ങള്‍ ഒരു സൈനികനല്ലെന്നും അങ്ങനെ മറ്റുള്ളവര്‍ പെരുമാറുമെന്ന് ധരിക്കരുതെന്നും സിദ്ധാര്‍ത്ഥ് മോദിയോടായി പറഞ്ഞു. മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

ബലാക്കോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ തെളിവ് ചോദിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിനെ മോദി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. നേരത്തേയും ഇത്തരത്തില്‍ മോദി സർക്കാരിനെതിരെ സിദ്ധാർത്ഥ് രംഗത്തെത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Stop politicizing pulwama siddharth tells modi