scorecardresearch
Latest News

പനീര്‍ശെല്‍വത്തിന്റെ വീടിന് നേരെ ആക്രമണം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

പനീര്‍ശെല്‍വം അനുകൂലികളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട മന്ത്രിയായ സി.വി. ഷൺമുഖത്തിന്റെ അനുയായികളാണ് കല്ലെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്

പനീര്‍ശെല്‍വത്തിന്റെ വീടിന് നേരെ ആക്രമണം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
Chennai: Tamil Nadu Chief Minister O Panneerselvam leaves after attending the party's MLA's meeting, AIADMK General Secretary V K Sasikala elected as a AIADMK Legislative party leader, set to become Tamil Nadu CM, at Party's Headquarters in Chennai on Sunday. PTI Photo by R Senthil Kumar (PTI2_5_2017_000136A)

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ വിമത നേതാവുമായ പനീർശെൽവത്തിന്റെ വീടിന് നേരെ ആക്രമണം. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് പനീർശെൽവത്തിന്റെ വീടിന് നേരെ ആക്രമണുണ്ടായത്.

പനീര്‍ശെല്‍വം അനുകൂലികളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട മന്ത്രിയായ സി.വി. ഷൺമുഖത്തിന്റെ അനുയായികളാണ് കല്ലെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. പ്രദേശത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രിയായി പളനിസാമി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പളനിസാമിക്കെതിരെ പനീര്‍ശെല്‍വം രംഗത്ത് വന്നതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചതെന്നാണ് സൂചന.  രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.വിദ്യാസാഗർ റാവുവാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയിൽ 31 മന്ത്രിമാരാണുള്ളത്. കഴിഞ്ഞ മന്ത്രിസഭയിൽ 32 മന്ത്രിമാരാണുണ്ടായിരുന്നത്. ഒ.പനീർസെൽവവും കെ.പാണ്ഡ്യരാജനും ഒഴികെയുള്ള എല്ലാവരും പുതിയ മന്ത്രിസഭയിലും ഇടം നേടിയിട്ടുണ്ട്.

ഇന്നു രാവിലെയാണ് മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ പളനിസാമിയെ ക്ഷണിച്ചത്. 15 ദിവസമാണ് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ പളനിസാമിക്ക് ഗവണർ സമയം നൽകിയിരിക്കുന്നത്. 135 എംഎൽഎമാരാണ് നിയമസഭയിൽ എഐഎഡിഎംകെയ്ക്കുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ 117 വോട്ടുകളാണ് വേണ്ടത്. തനിക്ക് 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് പളനിസാമിയുടെ അവകാശവാദം. ഈ സാഹചര്യത്തിൽ പളനിസാമിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുമെന്നുറപ്പാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Stones pelted at panneerselvam residence

Best of Express