/indian-express-malayalam/media/media_files/uploads/2018/04/kathua-7591.jpg)
People hold placards at a protest against the rape of an eight-year-old girl, in Kathua, near Jammu and a teenager in Unnao, Uttar Pradesh state, in New Delhi, India April 12, 2018. REUTERS/Cathal McNaughton
കത്തുവ സംഭവത്തില്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടതിന് പിന്നാലെ ബിജെപി മന്ത്രി ശ്യാം ലാല്‍ ചൗധരിയുടെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍. വാഹനത്തിന് നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ട്.
ഒരു ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു മന്ത്രി. ഇതിനിടെ പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിഷേധക്കാര്‍ മന്ത്രിയുടെ വാഹനം തടയുകയും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. എന്നാല്‍ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നു.
അതേസമയം, കത്തുവ കൂട്ടബലാത്സംഗ കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. മെയ് 7 വരെ വിചാരണ നിര്‍ത്തിവയ്ക്കാനാണ് സുപ്രീം കോടതി ഉത്തരവ്. കേസിന്റെ വിചാരണ ഛണ്ഡീഗഡിലേക്ക് മാറ്റണമെന്നും കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നുമുളള ഹര്‍ജികള്‍ക്ക് പിന്നാലെയാണ് തീരുമാനം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ സ്റ്റേ ചെയ്തത്. ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ പിതാവിന്റെ വേദനയും പ്രാര്‍ത്ഥനയും പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി പറഞ്ഞു.
ജമ്മു കശ്മീരിലെ കത്തുവ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് 8 വയസുകാരിയായ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ കാണാതാവുന്നത് ജനുവരി 10നാണ്. ഒരാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതശരീരം ഇതേ സ്ഥലത്ത് കണ്ടെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.