മുംബൈ: ഓഹരി വിപണികൾ ചരിത്ര നേട്ടം നേടി. സെൻസെക്സും നിഫ്റ്റിയും സർവകാല റെക്കോർഡിലെത്തി. ബോംബൈ സ്റ്റോക്ക് എക്സചേഞ്ചിന്റെ പ്രധാന  സൂചികയായ സെൻസെക്സ് ചരിത്രത്തിലാദ്യമായി 30,100 കടന്നു. രണ്ടു വർഷത്തിനുശേഷമാണ് സെൻസെക്സ് 30,134ലിൽ എത്തിയത്.  നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിന്റെ  സൂചികയായ നിഫ്റ്റി 9,350 കടന്ന് സർവകാല റെക്കോർഡിലെത്തി.

ഡോളറിന്റെ മൂല്യം കുറഞ്ഞതാണ് വിപണികളുടെ നേട്ടത്തിന് ഇടയാക്കിയത്. ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ വിദേശ നിക്ഷേപം കൂടി. ഇതാണ് ഇന്ത്യൻ വിപണികളെ തുണച്ചത്. രാജ്യാന്തര വിപണികളിലെ നേട്ടവും ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയവും വിപണിയിൽ പ്രതിഫലിച്ചു.

ഡോളറുമായുളള വിനിമയത്തിൽ രൂപയും മികച്ച നേട്ടത്തിലാണ്. രൂപ 21 മാസത്തെ ഉയർന്ന മൂല്യത്തിലാണ് വിനിമയം നടത്തുന്നത്. റിലയൻസ് കമ്പനികളുടെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ