scorecardresearch

ഒരിക്കലും ഹിന്ദുത്വ ആശയം ഉപേക്ഷിക്കില്ല: ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സർക്കാർ ശനിയാഴ്ചയാണ് വിശ്വാസ വോട്ട് നേടിയത്

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സർക്കാർ ശനിയാഴ്ചയാണ് വിശ്വാസ വോട്ട് നേടിയത്

author-image
WebDesk
New Update
ഒരിക്കലും ഹിന്ദുത്വ ആശയം ഉപേക്ഷിക്കില്ല:  ഉദ്ധവ് താക്കറെ

മുംബൈ: താന്‍ പിന്തുടരുന്നത് ഹിന്ദുത്വ ആശയങ്ങള്‍ തന്നെയാണെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. നിയമസഭയിലാണ് ഉദ്ധവ് ഇക്കാര്യം പറഞ്ഞത്. താനിപ്പോഴും ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പമാണെന്നും ഇനിയും അത് തുടരുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

Advertisment

കോണ്‍ഗ്രസും എന്‍സിപിയുമായി സഖ്യമുണ്ടാക്കിയാണ് മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസും എന്‍സിപിയും മുന്നോട്ടുവച്ച പൊതു മിനിമം പരിപാടിയില്‍ സഖ്യസര്‍ക്കാര്‍ മതേതര നിലപാടിന് പ്രാധ്യാന്യം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിനിടയിലാണ് താന്‍ ഹിന്ദുത്വ ആശങ്ങള്‍ക്കൊപ്പമാണെന്ന് ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചിരിക്കുന്നത്.

Read Also: മാധുരിയായി മഞ്ജു വാരിയര്‍; നിഗൂഢത ഒളിപ്പിച്ച് ‘പ്രതി പൂവൻകോഴി’യുടെ ട്രെയിലർ

"ബിജെപി മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിൽനിന്ന് ഞാന്‍ കുറേ കാര്യങ്ങള്‍ പഠിച്ചു. ഫഡ്നാവിസുമായുള്ള സൗഹൃദം ഇനിയും തുടരും. ഞാന്‍ ഇപ്പോഴും ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും ഹിന്ദുത്വ ആശയങ്ങള്‍ ഉപേക്ഷിക്കില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ ഒരിക്കല്‍ പോലും ബിജെപി സര്‍ക്കാരിനെ ചതിച്ചിട്ടില്ല" ഉദ്ധവ് താക്കറെ നിയമസഭയില്‍ പറഞ്ഞു.

Advertisment

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സർക്കാർ ശനിയാഴ്ചയാണ് വിശ്വാസ വോട്ട് നേടിയത്. 169 പേരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യത്തിന് ലഭിച്ചത്. ജനകീയ പ്രഖ്യാപനങ്ങളാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. മതേതര മൂല്യങ്ങളില്‍ ഊന്നിയായിരിക്കും സര്‍ക്കാര്‍ മുന്നോട്ടു പോകുക എന്ന് ത്രികക്ഷി സഖ്യം അവകാശപ്പെട്ടിരുന്നു. പൊതുമിനിമം പരിപാടിയില്‍ മതേതര നിലപാടിനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്.

Read Also: സച്ചിനൊപ്പം ഒരേ വേദിയിൽ; ഫാൻ ബോയ് നിമിഷങ്ങൾ പങ്കിട്ട് ടൊവിനോ

സാധാരണക്കാരായ ജനങ്ങള്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം, താലൂക്കുകളില്‍ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകം പരിപാടികള്‍, കര്‍ഷകര്‍ക്ക് പ്രത്യേക ധനസഹായം എന്നിവയെല്ലാം ത്രികക്ഷി സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരമേറ്റത്.

കോൺഗ്രസും എൻസിപിയും മുന്നോട്ടുവച്ച പൊതു മിനിമം പരിപാടി ശിവസേന അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടന നിഷ്‌കർഷിക്കുന്ന മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ത്രികക്ഷി സഖ്യം നിലപാടെടുത്തു. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരായിരിക്കും തങ്ങളുടേതെന്നും മഹാസഖ്യം അവകാശപ്പെടുന്നു.

Ncp Congress Maharashtra Shiv Sena

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: