മുംബൈ: മെയ്ഡ് ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ പദ്ധതിയെ കുറ്റപ്പെടുത്തി ബജാജ് കമ്പനി മേധാവി രാജീവ് ബജാജ് രംഗത്ത്. അഞ്ചു വര്‍ഷത്തിനു ശേഷവും ബജാജിന്റെ പുതിയ ഉല്‍പന്നമായ നാലുചക്ര സൈക്കിള്‍ പുറത്തിറക്കാന്‍ കഴിയാത്തതിനെ ചൂണ്ടിക്കാട്ടിയാണ് രാജീവിന്റെ വിമര്‍ശനം.
അഞ്ച് വര്‍ഷം കഴിഞ്ഞും ഉത്പാദനത്തിന് കാത്തിരിക്കുകയാവുമെന്നും ഇങ്ങനെ പോയാല്‍ മെയ്ഡ് ഇന്ത്യ എന്നത് മാഡ് ഇന്ത്യ ആയി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉല്‍പന്നം പുറത്തിറക്കാന്‍ വേണ്ടി വരുന്ന നൂലാമാലകളെ കുറ്റപ്പെടുത്തിയാണ് രാജീവ് ബജാജിന്റെ പരാമര്‍ശം. നിയന്ത്രണ ഏജന്‍സികള്‍ പുതുസംരഭങ്ങളെ നിയന്ത്രിക്കുന്നത് മനസിലാക്കാമെന്നും ഇത്തരത്തില്‍ കാലതാമസം വരുത്തുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നടന്ന ഐ.ടി ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവ് മീറ്റിലാണ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബജാജ് എം.ഡി രാജീവ് ബജാജ് തുറന്നടിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളിലും ഏഷ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇത്തരം വാഹനങ്ങള്‍ വിറ്റുകഴിഞ്ഞു. ഇന്ധനക്ഷമതയും വൃത്തിയും സുരക്ഷയും നല്‍കുന്നതുമായ ഈ വാഹനം വില്‍ക്കുന്നതില്‍ പ്രശ്‌നം നേരിടുന്നതില്‍ അഭുതമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തര വാഹനങ്ങള്‍ വില്‍ക്കാന്‍ അനുമതി തരാത്ത ഏക രാജ്യവും ഇന്ത്യ മാത്രമായിരിക്കും. പുതുസംരംഭം സര്‍ക്കാരിന്റെ അനുമതിക്കു വേണ്ടിയോ നിയമപരമായ നടപടിക്കോ ആശ്രയിച്ചാല്‍ അത് മെയ്ഡ് ഇന്‍ ഇന്ത്യ ആവില്ല. അഞ്ചു വര്‍ഷത്തിനു ശേഷവും നമ്മുടെ പുതിയ ഉല്‍പന്നമായ നാലുചക്ര സൈക്കിള്‍ പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ നടക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇരുചക്രത്തില്‍ യാത്ര ചെയ്യുന്നതാണ് മികച്ച മാര്‍ഗം. ഇരുചക്രവാഹനങ്ങള്‍ അപകടകരമാണെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ നാലു ചക്ര വാഹനങ്ങളാണ് അപകടകാരികള്‍. ബൈക്ക് അപകടങ്ങള്‍ മിക്കപ്പോഴും നടക്കുന്നത് നാലു ചക്ര വാഹനങ്ങള്‍ തട്ടിയാണെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും കൂടുതല്‍ മൂചക്ര വാഹനം വില്‍ക്കുന്ന കമ്പനിയാണ് ബജാജ്.