scorecardresearch

രണ്ടാനമ്മയും മകനും സുഹൃത്തുക്കളും ചേർന്ന് ബാലികയെ പീഡിപ്പിച്ച് കൊന്നു

അച്ഛൻ മകൾക്കൊപ്പം കൂടുതൽ സമയം ചിലവഴിച്ചതാണ് അതിക്രൂരമായ കൊലപാതകത്തിന് കാരണം

അച്ഛൻ മകൾക്കൊപ്പം കൂടുതൽ സമയം ചിലവഴിച്ചതാണ് അതിക്രൂരമായ കൊലപാതകത്തിന് കാരണം

author-image
WebDesk
New Update
Gangrape, Gurgaon gangrape, Gurgaon police, Sohna gangrape, Bhondsi, latest gurgaon news

ശ്രീ​ന​ഗ​ർ: ജ​മ്മു ​കശ്‌മീരിൽ ഒൻപത്  ഒ​മ്പ​തു​വ​യ​സു​ള്ള ബാ​ലി​ക​യെ രണ്ടാനമ്മയും മകനും സുഹൃത്തുക്കളും ചേർന്ന് അതിക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നു. ബാരാമുളള ജില്ലയിലെ ഉറുയിലാണ് സംഭവം. മകളോടൊപ്പം അച്ഛൻ കൂടുതൽ സമയം ചിലവഴിച്ചതാണ് രണ്ടാനമ്മയെ പ്രകോപിപ്പിച്ചത്

Advertisment

പെൺകുട്ടിയെ ഓഗസ്റ്റ് 23 മുതൽ കാണാതായിരുന്നു. ഇതോടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ ഞായറാഴ്ച വീടിന് സമീപത്തെ വനപ്രദേശത്ത് നിന്നും പെൺകുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടത്തിലാണ് പീഡനം നടന്നെന്ന് വ്യക്തമായത്.

രണ്ടാനമ്മയാണ് ബാലികയെ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഇവരുടെ മകൻ സുഹൃത്തുക്കളുമായി ഇവിടേക്ക് വന്നു. അമ്മയുടെ മുന്നിൽ വച്ചാണ് പെൺകുട്ടിയെ മകനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്.

പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടിയെ രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊന്നു. പതിനാലുകാരനായ ഇവരുടെ മകൻ പെൺകുട്ടിയുടെ തലയിൽ പിന്നീട് ചുറ്റിക കൊണ്ട് അടിച്ച് മരണം ഉറപ്പാക്കി. ഇതിന് ശേഷം പെൺകുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത സംഘം മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കി. ഒരു കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment
Gang Rape Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: