ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ തിരഞ്ഞെടുപ്പ് വിഷയമാക്കി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ. കേന്ദ്ര സർക്കാർ ഡൽഹിയോട് ചിറ്റമ്മ നയം സ്വീകരിക്കുമ്പോൾ പിന്നെന്തിനാണ് ഡൽഹി ജനത ബിജെപിക്ക് വോട്ട് ചെയ്യുന്നതെന്ന് കെജ്രിവാൾ ചോദിച്ചു.
“ബജറ്റിൽ ഡൽഹിയ്ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും ഇക്കുറിയും അവർ ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. ബിജെപിയുടെ മുൻഗണനാ വിഷയങ്ങളിൽ ഡൽഹി ഉൾപ്പെടുന്നില്ല. പിന്നെന്തിനാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യുന്നത്?,” കേജ്രിവാൾ ചോദിച്ചു.
Read More: തൊഴിലില്ലായ്മയ്ക്ക് പരിഹാരമെവിടെ? പൊള്ളയായ ബജറ്റെന്ന് രാഹുൽ ഗാന്ധി
നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ബജറ്റിൽ ഡൽഹിയെ കാര്യമായി പരിഗണിക്കുമെന്ന് തലസ്ഥാനത്തെ ജനതയ്ക്ക് പ്രതീക്ഷയുണ്ടെന്നും ബിജെപിക്ക് ഡൽഹിയോട് എത്രത്തോളം കരുതലുണ്ടെന്ന് ഈ ബജറ്റിലൂടെ അറിയാമെന്നും അരവിന്ദ് കേജ്രിവാൾ ട്വിറ്ററിൽ കുറിച്ചിരുന്നു.
11 വർഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിനിടയിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ആദായ നികുതി പരിധിയിൽ വൻ മാറ്റം വരുത്തിക്കൊണ്ട് തന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ചത്. 5 ലക്ഷം വരെ ആദായനികുതി ഇല്ല. 5 മുതൽ 7.5 ലക്ഷം വരെ 10 ശതമാനം. 7.5 മുതൽ 10 വര 15 ശതമാനം. 10 മുതൽ 12.5 വരെ 20 ശതമാനം. 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനം. 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം എന്നിങ്ങനെയായാണ് ആദായനികുതി ഘടന പരിഷ്കരിച്ചത്.
Read More: Budget 2020 Highlights: നികുതി ഇളവ്, എൽഐസി ഓഹരി വിറ്റഴിക്കൽ; കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
എൽഐസിയിലെ സർക്കാരിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികൾ വിൽക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതം രണ്ടു ഘട്ടുമായി നൽകും. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപ ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി അനുവദിക്കും. 2024ലോടെ പുതിയ നൂറ് വിമാനത്താവളങ്ങള്‍ തുറക്കും. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍ വരും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ അനുവദിക്കും. റെയില്‍വേ രംഗത്ത് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.