Latest News

മനോഹര്‍ പരീക്കര്‍ രാജിവച്ച് ഒഴിയണം; വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധ റാലി

പാന്‍ക്രിയാസ് കാന്‍സര്‍ മൂലം ചികിത്സയില്‍ കഴിയുകയാണ് പരീക്കര്‍

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ വസതിക്കു മുന്നിലേക്ക് വിവിധ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധ റാലി. 48 മണിക്കൂറിനുള്ളില്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സംസ്ഥാനത്തിന് മുഴുവന്‍ സമയ മുഖ്യമന്ത്രിയെ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് റാലി.

ഭരണം പുനഃസ്ഥാപിക്കാനായി ജനങ്ങള്‍ നടത്തുന്ന റാലി എന്ന പേരിലാണ് പ്രതിഷേധം. കോണ്‍ഗ്രസിനു പുറമെ, എന്‍സിപി, ശിവസേന, വിവിധ എന്‍ജിഒകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാലി നടക്കുന്നത്. അസുഖബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന പരീക്കര്‍ സംസ്ഥാനത്തിന്റെ ഭരണ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നും, അദ്ദേഹം രാജിവച്ച് ഭരണം മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം എന്നുമാണ് ആവശ്യം.

പാന്‍ക്രിയാസ് കാന്‍സര്‍ മൂലം ചികിത്സയില്‍ കഴിയുകയാണ് പരീക്കര്‍. ഒമ്പത് മാസത്തോളമായി സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരെയും എംഎല്‍എമാരെയും പോലും കാണാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ലെന്നും സമരക്കാര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചില ഉദ്യോഗസ്ഥരും നേതാക്കളുമാണ് സംസ്ഥാനത്തിന്റെ ഭരണം നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ഒക്ടോബര്‍ 14ന് ഡല്‍ഹി എയിംസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പൊതുപരിപാടിയിലും പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ഗോവയിലെ സ്വകാര്യ വസതിയില്‍ 24 മണിക്കൂറും ആരോഗ്യവിദഗ്‌ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Step down in 48 hours hundreds march to ailing manohar parrikars home

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com