രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന് കീഴടങ്ങിയ സന്തോഷത്തില്‍ ഗ്രേറ്റ സിമ്മര്‍ ഫ്രീഡ്മാനെന്ന യുവതിയെ ചുംബിക്കുന്ന മെന്‍ഡോസയുടെ ഫോട്ടോ ഏറെ പ്രശസ്തമാണ്. നഴ്സിന്റെ വേഷത്തിലായിരുന്നു ഡെന്റല്‍ അസിസ്റ്റന്റായിരുന്ന ഗ്രേറ്റ ആ സമയം അവിടെ എത്തിയത്. ന്യൂയോർക്കിലെ ടൈം സ്ക്വയറില്‍ വച്ചായിരുന്നു ഫോട്ടോ എടുത്തത്. ഈ ചിത്രമാണ് പിന്നീട് പ്രതിമയാക്കിയത്. 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശ്സതമായ ഫോട്ടോകളിലൊന്നാണ് ഈ ചുംബനം. ആല്‍ഫ്രഡ് ഐസന്ടട്ടാണ് ചിത്രം പകര്‍ത്തിയത്. 1945 ഓഗസ്റ്റ് 14 നായിരുന്നു ജപ്പാന് കീഴടങ്ങിയത്.
ഗ്രേറ്റയുടെ സമ്മതമില്ലാതെയായിരുന്നു മെന്‍ഡോസ അവരെ ചുംബിച്ചത്. അപരയുടെ സമ്മതമില്ലാതെ അവരെ ചുംബിക്കുന്ന രംഗമായതു കൊണ്ടാണ് പ്രതിമയില്‍ ‘മീ ടൂ’ എന്നെഴുതിയത്. 2016 ലാണ് ഗ്രേറ്റ മരിക്കുന്നത്. 2005 ല്‍ ഒരു അഭിമുഖത്തില്‍ തന്റെ സമ്മതത്തോടെയായിരുന്നില്ല ചുംബിച്ചതെന്ന് ഗ്രേറ്റ വെളിപ്പെടുത്തിയിരുന്നു. അതൊരു പ്രണയ രംഗമായിരുന്നില്ലെന്നും അപ്രതീക്ഷിതമായി തന്നെ ചുംബിക്കുകയായിരുന്നുവെന്നും ഗ്രേറ്റ പറഞ്ഞിരുന്നു.
Graffiti has been removed from the Unconditional Surrender statue. pic.twitter.com/dSrq1MbfsJ
— City of Sarasota (@CityofSarasota) February 19, 2019
പിന്നീട് 2012 ല്‍ മെന്‍ഡോസയും ഇത് സ്ഥിരീകരിച്ചിരുന്നു. ”യുദ്ധം അവസാനിച്ചു, നാട്ടില്‍ മടങ്ങിയെത്തി. ആ സന്തോഷത്തില്‍ ചെയ്തു പോയതാണ്. ഞാന്‍ മദ്യപിച്ചിരുന്നു. നഴ്സിനെ കണ്ടതും ഞാന്‍ അവരെ കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നു” എന്നായിരുന്നു മെന്‍ഡോസയുടെ വാക്കുകള്‍.