Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

അടിയന്തരമായി വാക്സിൻ ഇറക്കുമതി ചെയ്യണം; കേന്ദ്ര സർക്കാരിനോട് സംസ്ഥാനങ്ങൾ

നിർമാണ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നേരിട്ട് വിതരണം നടത്തില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി

Covid 19, Vaccination
ഫൊട്ടോ: വരുണ്‍ ചക്രവര്‍ത്തി

ന്യൂഡല്‍ഹി: അടിയന്തരമായി വാക്സിന്‍ ഇറക്കുമതി ചെയ്യാനും വിതരണം നടത്താനും കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. നിര്‍മാണ കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്സിൻ വിതരണം നടത്തില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് നടപടി. സമ്മര്‍ദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ച വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ അമേരിക്കയിലേക്ക് തിരിച്ച അദ്ദേഹം യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്തണി ബ്ലിങ്കണുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര സര്‍ക്കാരുമായേ വിതരണ കരാറില്‍ ഏര്‍പ്പെടൂവെന്ന് നിര്‍മാണ കമ്പനികളായ ഫൈസറും, മോഡേണയും വ്യക്തമാക്കിയതായി ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മോഡേണ ഇക്കാര്യം കഴിഞ്ഞ ആഴ്ച പഞ്ചാബ് സര്‍ക്കാരിനെ അറിയിച്ചതിന് പിന്നാലെയാണിത്. സംസ്ഥാന അടിസ്ഥാനത്തില്‍ വാക്സിന്റെ ആവശ്യകത പരിഗണിച്ച് ആഗോള ടെണ്ടര്‍ വിളിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭാരത് ബയോടെക്കും, സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഉത്പാദനശേഷി വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, പഞ്ചാബ് അടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ വാക്സിനായി ആഗോള ടെണ്ടര്‍ വിളിച്ചിരുന്നു. “രാജ്യാന്തര തലത്തില്‍ ഒന്നിലധികം വാക്സിന്‍ നിര്‍മാതാക്കളുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഫൈസര്‍, മോഡേണ തുടങ്ങി നിരവധി കമ്പനികള്‍. കേന്ദ്ര സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തി വാക്സിന്‍ ഇറക്കുമതി ചെയ്യണം,” അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

Also Read: രാജ്യത്ത് സ്പുട്നിക് വാക്സിൻ ഉൽപ്പാദനം ആരംഭിച്ചു

ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോധിയയും കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. “ഇന്ത്യയിലെ നിര്‍മാതാക്കളോട് വാക്സിന്‍ വാങ്ങാന്‍ കേന്ദ്രം പറഞ്ഞു. ഞങ്ങള്‍ സമീപിച്ചെങ്കിലും വിതരണം നിയന്ത്രിക്കുന്നത് കേന്ദ്രം തന്നെയാണ്. കേന്ദ്രവുമായി മാത്രമാണ് കരാറുകളെന്ന് രാജ്യാന്ത്ര നിർമാതാക്കൾ പറയുന്നു. വളരെ ഗുരുതരമായ രോഗമായതിനാൽ ഗൗരവം കാണിക്കാൻ ഞാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

മഹാമാരി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് ഏക മാര്‍ഗമെന്നും അതിനായി മെഗാ വാക്സിനേഷന്‍ ആവശ്യമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. വാക്സിന്‍ സ്റ്റോക്ക് തീര്‍ന്നതോടെ പല സംസ്ഥാനങ്ങളിലും വിതരണ കേന്ദ്രങ്ങള്‍ അടച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ മാത്രം 400 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് താത്കാലികമായി പൂട്ടിയത്. 18-44 വയസുകാരുടെ കുത്തിവയ്പ് ഇതോടെ മുടങ്ങി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: States urges central government to import vaccine

Next Story
‘ടൂൾകിറ്റ് ട്വീറ്റ്;’ ട്വിറ്റർ ഇന്ത്യയുടെ ഓഫീസുകളിൽ ഡൽഹി പൊലീസിന്റെ സന്ദർശനംGhaziabad assault, Twitter summons, Twitter India MD, Ghaziabad elderly man assaulted, Twitter Ghaziabad assault, Ghaziabad assault video, Ghaziabad police, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com