/indian-express-malayalam/media/media_files/uploads/2023/07/fci.jpg)
വർഷത്തിലെ ഡിസംബർ 1 മുതൽ അടുത്ത വർഷം നവംബർ 31 വരെയാണ് എഥനോൾ വിതരണ വർഷം
ന്യൂഡൽഹി: എഥനോൾ നിർമ്മിക്കുന്നതിനുള്ള പ്രതിമാസ അരി വിതരണം 2023 ജൂണിൽ 2.77 ലക്ഷം മെട്രിക് ടൺ എന്ന റെക്കോർഡ് ഉയർന്ന നിലയിലെത്തിയതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) യിൽ ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ. മൂന്ന് വർഷത്തിനുള്ളിൽ ഡിസ്റ്റിലറികൾക്ക് വിതരണം ചെയ്യുന്ന അരിയുടെ മൊത്തത്തിലുള്ള അളവ് 24 ലക്ഷം ടണ്ണായി ഉയർത്തും. 2023 ജൂണിൽ 2,77,419.98 മെട്രിക് ടൺ (എംടി) വിതരണം ചെയ്തതായി ഡാറ്റ കാണിക്കുന്നു. ഇത് 2022 ലെ അതേ മാസത്തിൽ 87,778.81 എംടിനേക്കാൾ 216% കൂടുതലാണ്.
2023 മെയ് മാസത്തിൽ 2.95 ലക്ഷം മെട്രിക് ടൺ അരിയാണ് എഥനോളിനായി വിതരണം ചെയ്തത്. 2020-21ലെ എത്തനോൾ വിതരണ വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന അരിയാണ് എഫ്സിഐ നിന്ന് എഥനോൾ ആക്കി മാറ്റുന്നതിന് സർക്കാർ വിതരണം ചെയ്യാൻ തുടങ്ങിയത്.
2022-23 വർഷത്തിൽ എഥനോളിനായി 32 ലക്ഷം മെട്രിക് ടൺ അരി നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നതിനാൽ ഈ കണക്ക് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ 13 ലക്ഷം മെട്രിക് ടൺ ജൂൺ വരെ വിതരണം ചെയ്തു. ബാക്കിയുള്ള 19 ലക്ഷം മെട്രിക് ടൺ ഈ വർഷം നവംബറോടെ നൽകണം. വർഷത്തിലെ ഡിസംബർ 1 മുതൽ അടുത്ത വർഷം നവംബർ 31 വരെയാണ് എഥനോൾ വിതരണ വർഷം.
2020 മാർച്ചിൽ, ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ആഭ്യന്തര) പ്രകാരം ക്വിന്റലിന് 2,250 രൂപ നിരക്കിൽ എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനായി ഡിസ്റ്റിലറികൾക്ക് എഫ്സിഐ അരി വിതരണം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. 2020 ഡിസംബറിൽ നിരക്ക് ക്വിന്റലിന് 2,000 രൂപയായി കുറച്ചു, അതിനുശേഷം അതേ നിരക്കിൽ വിതരണം തുടരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us