Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ജൂനിയർ ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ മൊഴി

ഒളിവിൽ കഴിയുന്ന സുശീലിനെ പിടികൂടാൻ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തി

Sushil Kumar, സുശീൽ കുമാർ, Wrestler Sushil Kumar, Sagar Rana Death, സാഗർ റാണ, Wrestler Sagar Rana Death, Delhi Police, Olympian Sushil Kumar, IE Malayalam, ഐഇ മലയാളം

ന്യുഡൽഹി : ജൂനിയർ ഗുസ്തി താരവും മുൻ ദേശിയ ചാമ്പ്യനും ആയിരുന്ന സാഗർ റാണയുടെ മരണത്തിൽ ഒളിമ്പിക് മെഡൽ ജേതാവായ സുശിൽ കുമാറിനെതിരെ മൊഴി. കഴിഞ്ഞ ചൊവ്വാഴ്ച ഛത്രസാൽ സ്റ്റേഡിയത്തിന്റെ സമീപം രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സാഗർ മരണപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ സുശിൽ കുമാറിന് മരണത്തിൽ പങ്കുള്ളതായി ഡൽഹി പോലീസിന് മുൻപാകെ മൊഴി നൽകി.

“സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും മൊഴികൾ എടുത്തു, എല്ലാവരും സുശീലിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സുശീലിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നി കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു,” അഡിഷണൽ ഡിസിപി ഗുരിക്ബാൽ സിങ് സിദ്ധു പറഞ്ഞു.

മറ്റ് ഗുസ്തിക്കാർക്ക് മുന്നിൽ തന്നെക്കുറിച്ച് മോശമായി സംസാരിച്ചതിന് സുശീൽ കുമാറും കൂട്ടരും സാഗറിനെ മോഡൽ ടൗണിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായും ആരോപണം ഉണ്ട്. ഒളിവിൽ കഴിയുന്ന സുശീലിനെ പിടികൂടാൻ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.

Read More: അസം മുഖ്യമന്ത്രിയായി ഹിമാന്ത ബിശ്വ ശർമ; സത്യപ്രതിജ്ഞ തിങ്കളാഴ്ച

“ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ സുശീൽ കുമാർ, അജയ്, പ്രിൻസ് ദലാൽ, സോനു, സാഗർ, അമിത് തുടങ്ങിയവർ തമ്മിൽ വഴക്കുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്,” സിദ്ധു പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്ത പ്രിൻസ് ദാലാലിന്റെ മൊബൈൽ ഫോണിൽ നിന്ന് സംഘർഷത്തിന്റെ വിഡിയോയും ലഭിച്ചതായി പോലീസ് പറഞ്ഞു. “വിഡിയോയിൽ ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും മുഖം വ്യക്തമാണ്. മൊബൈൽ ഫോൺ, രണ്ട് ഇരട്ടക്കുഴൽ തോക്കുകൾ, വെടിയുണ്ടകൾ എന്നിവ ദലാലിന്റെ പക്കൽ നിന്നും പിടിച്ചെടുത്തു. ഹരിയാനയിലെ ജജ്ജറിലെ അശോദ ഗ്രാമത്തിലെ ഒരാളുടെ പേരിലാണ് തോക്കുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്,” പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Statements by victims against sushil kumar on junior wrestlers death

Next Story
അസം മുഖ്യമന്ത്രിയായി ഹിമാന്ത ബിശ്വ ശർമ; സത്യപ്രതിജ്ഞ തിങ്കളാഴ്ചHimanta Biswa Sarma, Himanta Biswa Sarma assam chief minister, assam cm, Himanta Biswa Sarma assam cm, assam elections, അസം, അസം തിരഞ്ഞെടുപ്പ്, അസം മുഖ്യമന്ത്രി, ഹിമാന്ത ബിശ്വ ശർമ, ബിജെപി, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express