scorecardresearch

ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നൽകും: അമിത് ഷാ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി ബില്ലിന് യാതൊരു ബന്ധവുമില്ല

ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നൽകും: അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജെ ആൻഡ് കെ റീഓർഗനൈസേഷൻ (ഭേദഗതി) ബില്ലിന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. ബിൽ ലോക്സഭ പാസാക്കി.

”ബിൽ നിലവിൽ വന്നാൽ ജമ്മു കശ്മീരിന് ഒരിക്കലും സംസ്ഥാന പദവി ലഭിക്കില്ലെന്ന് ചില എംപിമാർ പറയുന്നു. എന്നാൽ അത്തരമൊരു ഉദ്ദേശ്യം ഈ ബില്ലിനില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും ഇതുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ ബില്ലിൽ എവിടെയും എഴുതിയിട്ടില്ല. ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകും,” അമിത് ഷാ പറഞ്ഞു.

Read More: പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല: സുപ്രീം കോടതി

ആർട്ടിക്കിൾ 370 റദ്ദാക്കുന്ന സമയത്ത് നൽകിയ വാഗ്‌ദാനങ്ങളെക്കുറിച്ച് എന്താണ് ചെയ്തതെന്ന ചോദ്യത്തിന്, 70 വർഷമായി അവർ ചെയ്ത കാര്യങ്ങളെക്കുറിച്ച് മുൻ സർക്കാർ ഒരു കണക്ക് നൽകിയിട്ടുണ്ടോയെന്ന് കോൺഗ്രസിനെതിരെ ഷാ തിരിച്ചടിച്ചു. എല്ലാറ്റിനും ഒരു കണക്ക് നൽകും. എന്നാൽ തലമുറകളായി ഭരിക്കാൻ അവസരം ലഭിച്ചവർ ഒരു അക്കൗണ്ട് ആവശ്യപ്പെടാൻ പോലും യോഗ്യരാണോയെന്ന് പരിശോധിക്കണമെന്നും അമിത് ഷാ പറഞ്ഞു.

2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജെ ആൻഡ് കെ, ലഡാക്ക് എന്നിങ്ങനെ വിഭജിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയായിരുന്നു കേന്ദ്ര നടപടി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Statehood will be given to jammu kashmir at an appropriate time says amit shah

Best of Express