/indian-express-malayalam/media/media_files/uploads/2017/03/exit-polls-75.jpg)
ലക്‌നൗ: ഉത്തർ പ്രദേശിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ദൃശ്യമാധ്യമങ്ങളുടെ എക്സിറ്റ് പോൾ സർവേ. അതേസമയം പഞ്ചാബിൽ ബി ജെപി അകാലിദൾ സഖ്യം തകർന്നടിയുമെന്നും സർവേ. ഉത്തർ പ്രദേശിൽ ടൈംസ് നൗ, ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം പറയുമ്പോൾ, സി എൻ എന്നും, ഇന്ത്യാ ടി വി ബി ജെ പി വലിയ കക്ഷിയാകും എന്നാൽ​ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്.
പഞ്ചാബിൽ സി എൻ എൻ സർവേ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു. രണ്ടാം സ്ഥാനത്ത് ആം ആദ്മി പാർട്ടിയുമാണ്. ബി ജെപി അകാലിദൾ സഖ്യം രണ്ടക്കം പോലും ഇവിടെ തികയ്ക്കില്െന്നാണ് ഈ സർവേ പറയുന്നത്.
ഉത്തർ പ്രദേശ് ( ആകെ സീറ്റ് -403)
ഉത്തർ പ്രദേശിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി മാറുമെന്ന് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. എസ് പി, കോൺഗ്രസ് സഖ്യം രണ്ടാംസ്ഥാനത്തും ബി എസ് പി മൂന്നാം സ്ഥാനത്തുമെന്നതുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്
ഇന്ത്യാ ടുഡേ - എസ് പി +കോൺഗ്രസ് (120), ബി ജെപി (185), ബി എസ് പി (90) മറ്റുളളവർ (09)
എ ബി പി - എസ് പി +കോൺഗ്രസ് (156-169 ) ബി ജെപി (164-176 ) ബി എസ് പി (60-72 ) മറ്റുളളവർ(02-06)
06-46 pm
ടൈംസ് നൗ - എസ് പി +കോൺഗ്രസ് (110 -130 )ബി ജെപി ( 190-210 ) ബി എസ് പി (57-74 ) മറ്റുളളവർ
ഇന്ത്യാ ന്യൂസ് -എസ് പി +കോൺഗ്രസ് ( 120 ) ബി ജെപി (185 ) ബി എസ് പി ( 90 ) മറ്റുളളവർ (08)
07.25 pm
വി എം ആർ - എസ് പി +കോൺഗ്രസ് (110-130 ) ബി ജെപി (190-210 ) ബി എസ് പി (54-74 ) മറ്റുളളവർ
പഞ്ചാബ് (​ആകെ സീറ്റ് -117)
അധികാരത്തിൽ നിന്നും ബി ജെ പി അകാലിദൾ സഖ്യം തൂത്തെറിയപ്പെടുമെന്നാണ് ഇവിടുത്തെ എക്സിറ്റ് പോൾ ഫലപ്രവചനം. ആം ആദ്മി പാർട്ടി ഡെൽഹിക്കു ശേഷം തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം പ്രകടിപ്പിച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത് എത്തും. കോൺഗ്ര്സ തിരികെ ഇവിടെ അധികാരത്തിലെത്തുമെന്നും ഇന്ത്യാ ടുഡേയുടെ പ്രവചനം. എന്നാൽ​ ന്യൂസ് 24 പ്രവചനമനുസരിച്ച് കോൺഗ്രസും ​എ എ പിയ്ക്കും സാധ്യതയ പറയുന്നുണ്ട്.
ഇന്ത്യാ ടുഡേ- കോൺഗ്രസ് ( 62-71) ബിജെ പി+ അകാലിദൾ (04-07) എ എ​പി (42-51) മറ്റുളളവർ (00 -02)
ന്യൂസ് 24 - കോൺഗ്രസ് ( 54+) ബി ജെ പി + അകാലിദൾ ( 09-15) എ എ​ പി (54+) മറ്റുളളവർ (00)
ഉത്തരാഖണ്ഡ് (​ആകെ സീറ്റ് -71)
ഹരീഷ് റാവത്ത് സർക്കാരിനെതിരെ വോട്ട് ചെയ്തതായാണ് സർവേ ഫലങ്ങൾ. ബി ജെ പി ഇവിടെ വൻ നേട്ടം കൊയ്യുമെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ന്യൂസ് 24 - കോൺഗ്രസ് ( 15+)ബി ജെ പി (53) ബി എസ് പി ( ) മറ്റുളളവർ ( )
ഇന്ത്യാ ടുഡേ- കോൺഗ്രസ് (12-21) ബി ജെ പി (53) ബി എസ് പി (01-02) മറ്റുളളവർ (01-04)
06.05 pm
സീ വോട്ടേഴ്സ് - ബി ജെ പി (43) കോൺഗ്രസ് (23)
06.35 pm
എം ആർ സി - കോൺഗ്രസ് (38) ബി ജെ പി (30) മറ്റുളളവർ (03)
07.20 pm
മണിപ്പൂർ (​​ആകെ സീറ്റ് -60)
ഇറോം ശർമ്മിള മത്സരിക്കുന്നതു കൊണ്ട് രാജ്യാന്തര ശ്രദ്ധ​പിടിച്ചു പറ്റിയ മണിപ്പൂരിൽ ബി ജെ പിക്ക് അധികാരം കിട്ടാനുളള സാധ്യതയെന്നാണ് എക്സിറ്റ് പോൾ ഫലം ഇവിടെ കോൺഗ്രസ് രണ്ടാംസ്ഥാനത്ത് എത്തുമെന്നാണ് എക്സിറ്റ് പോൾ അവകാശവാദങ്ങൾ
ഇന്ത്യ ടി വി - കോൺഗ്രസ് (27-23), ബി ജെ പി (25-31) മറ്റുളളവർ ( 09-15)
ഗോവ (​ആകെ സീറ്റ് -40)
ഗോവയിൽ ബി ജെ പി സ്വതന്ത്രരുമായി ചേർന്ന് ഭരണം നിലനിർത്താനാണ് സാധ്യതയെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ നൽകുന്ന സൂചന
ഇന്ത്യാ ടുഡേ ബി ജെ പി (18-22) കോൺഗ്രസ് (09-13) എ ​എ പി (00-02)
ടൈംസ് നൗ സീ വോട്ടേഴ്സ് - ബി ജെപി ( 15-21) കോൺഗ്രസ് (12-18) എ​എ​പി (00-04)
06.45 pm
ഇന്ത്യാ ടി വി - ബി ജെ പി (15), കോൺഗ്രസ് (10) എ​എ​പി (07) മറ്റുളളവർ (08)
6.47 pm
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.