അടുത്ത വർഷം ആദ്യം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിലെ ജയസാധ്യത സംബന്ധിച്ച് എബിപി-സിവോട്ടറിന്റെ പ്രവചനങ്ങൾ പ്രസിദ്ധീകരിച്ചു.
ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ തെളിയിക്കുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ പാർട്ടിക്ക് കുറവു വരുമെന്നും സർവേയിൽ പറയുന്നു. പഞ്ചാബിൽ, ബിജെപിയും സഖ്യകക്ഷികളും പൂജ്യം സീറ്റുകൾ നേടുമെന്നും പ്രവചനത്തിൽ പരയുന്നു. അതേസമയം പഞ്ചാബിൽ ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും (ഐഎൻസി) നേർക്കുനേർ ഇഞ്ചോടിഞ്ച് പോരാട്ടത്തിലെത്തുമെന്നും സർവേയിൽ പറയുന്നു.
+/- 3% മുതൽ +/- 5% വരെ പിഴവിന് സാധ്യതയുള്ള സഡവേ 690 സീറ്റുകളിലായി 1,07,193 ആളുകളുടെ സാമ്പിൾ വലുപ്പത്തിലാണ് നടത്തിയത്.
ഉത്തർപ്രദേശ്
ഉത്തർപ്രദേശിലെ സി-വോട്ടർ ഫലങ്ങൾ സൂചിപ്പിക്കുന്നത് ബിജെപിക്കും സഖ്യകക്ഷികൾക്കുമായി 108 സീറ്റുകൾ നഷ്ടപ്പെടുമെങ്കിലും അവർക്ക് അധികാരം നിലനിർത്താനാവും എന്നാണ്. ബിജെപിയും സഖ്യവും 217 സീറ്റുകളും സമാജ്വാദി പാർട്ടി 156 സീറ്റുകളും ബിഎസ്പി 18 സീറ്റുകളും കോൺഗ്രസ് എട്ട് സീറ്റുകളും നേടുമെന്നാണ് പ്രവചനം.
ബിജെപി സഖ്യം 40.7 ശതമാനവും എസ്പി സഖ്യം 31.1 ശതമാനവും ബിഎസ്പി 15.1 ശതമാനവും കോൺഗ്രസ് 8.9 ശതമാനവും വോട്ട് നേടുമെന്ന് പ്രവചിക്കപ്പെടുന്നു. ബിജെപി സഖ്യത്തിന് 213 മുതൽ 221 വരെ സീറ്റുകളും എസ്പി സഖ്യത്തിന് 152 മുതൽ 160 വരെ സീറ്റുകളുമാണ് പ്രതീക്ഷിക്കുന്നത്.
60 സീറ്റുകളുടെ വ്യത്യാസത്തിൽ ബിജെപിയും എസ്പിയും തമ്മിലാണ് പോരാട്ടമെന്നും സർവേ വ്യക്തമാക്കുന്നു.
പഞ്ചാബ്
വ്യക്തിഗത വിജയങ്ങൾ അനിശ്ചിതത്വത്തിലായതിനാൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സിവോട്ടർ പ്രവചനത്തിൽ വ്യക്തമാക്കുന്നു. അതേസമയം ബിജെപി സംസ്ഥാനത്ത് ഒരു സീറ്റും നേടില്ലെന്നും സി വോട്ടർ പ്രവചിച്ചിരിക്കുന്നു. കോൺഗ്രസിന് 46 സീറ്റ്, ശിരോമണി അകാലിദൾ (എസ്എഡി) 20 സീറ്റ്, എഎപിക്ക് 51 സീറ്റ് എന്നിങ്ങനെയാണ് സാധ്യത കൽപിക്കുന്നത്.
Also Read: ‘ഹിന്ദുത്വവും ഹിന്ദുയിസവും വ്യത്യസ്തം;’ സൽമാൻ ഖുർഷിദിന്റെ പരാമർശങ്ങളെ പിന്തുണച്ച് രാഹുൽ
കോൺഗ്രസ് 34.9 ശതമാനവും എസ്എഡി 20.6 ശതമാനവും എഎപി 36.5 ശതമാനവും ബിജെപി 2.2 ശതമാനവും വോട്ടുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസിന് 42-50 സീറ്റുകളും എഎപിക്ക് 47-53 സീറ്റുകളുമാണ് പ്രതീക്ഷിക്കുന്നത്.
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ സിവോട്ടർ ഫലങ്ങൾ സൂചിപ്പിക്കുന്നത് ബിജെപി വിജയിച്ചേക്കുമെന്നാണ്. കോൺഗ്രസ് അടുത്തെത്തുമെങ്കിലും അവർക്ക് ഭൂരിപക്ഷം നേടാനാവില്ലെന്നും പ്രവചനത്തിൽ പറയുന്നു.
ബിജെപിക്ക് 38 സീറ്റ്, കോൺഗ്രസിന് മൂന്ന് സീറ്റ്, എഎപിക്കും മറ്റുള്ളവർക്കും സീറ്റൊന്നും ലഭിക്കില്ല എന്നിങ്ങനെയാണ് പ്രവചനം. ബിജെപിക്ക് 41.4 ശതമാനവും കോൺഗ്രസിന് 36.3 ശതമാനവും എഎപിക്ക് 11.8 ശതമാനവും വോട്ടുകൾ ലഭിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.
ഗോവ
സിവോട്ടർ ഫലം അനുസരിച്ച് ഗോവ ബിജെപിക്ക് ലഭിക്കും. അവർക്ക് 21 സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആകെ സീറ്റുകളുടെ പകുതിയാണിത്. എഎപി അഞ്ച് സീറ്റും കോൺഗ്രസ് നാല് സീറ്റും നേടും. ബിജെപിക്ക് 35.7 ശതമാനം, എഎപി 23.6 ശതമാനം, ഐഎൻസി 18.6 ശതമാനം എന്നിങ്ങനെ വോട്ടുകൾ ലഭിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസ് 17 സീറ്റുകൾ നേടിയിരുന്നു.
മണിപ്പൂർ
മണിപ്പൂരിൽ 60 അംഗ നിയമസഭയിൽ ബിജെപി 25 മുതൽ 29 വരെ സീറ്റുകളും കോൺഗ്രസ് 20 മുതൽ 24 വരെ സീറ്റുകളും നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) നാല് മുതൽ എട്ട് വരെ സീറ്റുകളും മറ്റുള്ളവർ മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും നേടുമെന്ന് സർവേ പറയുന്നു.
വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിക്ക് 38.7 ശതമാനം വോട്ടും കോൺഗ്രസിന് 33.1 ശതമാനം വോട്ടും ലഭിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.
Also Read: ഒടുവില് അന്നപൂര്ണ്ണ മടങ്ങിയെത്തുന്നു; വിശ്വേശ്വരന്റെ അടുത്തേക്ക്