scorecardresearch

പുരാവസ്തു ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയത് എഐ ഉപയോഗിച്ചെന്നാരോപണം; കീഴടി ഖനനത്തിൽ വിവാദം ശക്തമാകുന്നു

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള കീഴടിയിൽ 2014-നും 2016-നും ഇടയിൽ നടന്ന ഖനനത്തിൽ സംഘകാലത്തെ പുരാതന നഗര സംസ്‌കാരത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള കീഴടിയിൽ 2014-നും 2016-നും ഇടയിൽ നടന്ന ഖനനത്തിൽ സംഘകാലത്തെ പുരാതന നഗര സംസ്‌കാരത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു

author-image
WebDesk
New Update
Kezhadi

Keezhadi findings Updates

ചെന്നൈ:കീഴടി ഖനന റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എ.എസ്.ഐ) മുതിർന്ന പുരാവസ്തു ഗവേഷകൻ കെ. അമർനാഥ് രാമകൃഷ്ണനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. അമർനാഥ് രാമകൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ എ.എസ്.ഐ നടത്തിയ ആഭ്യന്തര അവലോകനം പണ്ഡിതോചിതമല്ലെന്നും, അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

Also Read:ബജറ്റിലെ വളർച്ചാനിരക്ക് യാഥാർഥ്യബോധമുള്ളത്; ഇന്ത്യയിലേക്ക് വലിയതോതിൽ വിദേശ നിക്ഷേപം ഒഴുകിയെത്തും: നിർമ്മല സീതാരാമൻ

എഐ ആരോപണം: തന്റെ 982 പേജുള്ള ഖനന റിപ്പോർട്ടിനെക്കുറിച്ച് എ.എസ്.ഐ രൂപീകരിച്ച അഞ്ചംഗ സമിതി തയ്യാറാക്കിയ 114 പേജുള്ള അവലോകന റിപ്പോർട്ട് അമർനാഥ് രാമകൃഷ്ണൻ തള്ളി. ഈ റിപ്പോർട്ടിലെ ഭാഷയും ഘടനയും പണ്ഡിതോചിതമല്ലെന്നും, മനുഷ്യബുദ്ധിക്ക് നിരക്കാത്ത രീതിയിലുള്ള ആവർത്തന സ്വഭാവം കാണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ട് 'എഐ' സഹായത്തോടെ യാന്ത്രികമായി തയ്യാറാക്കിയതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

Also Read:ഗാസിയാബാദ് കൂട്ട ആത്മഹത്യ; മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം, പെൺകുട്ടികളുടെ സംസ്‌കാരം നടത്തി

ഖനനം നടത്തിയ ഗവേഷകന്റെ റിപ്പോർട്ട് പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുന്നത് എ.എസ്.ഐയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി വ്യാകരണ പിശകുകളും മറ്റും തിരുത്താനാണ് റിപ്പോർട്ടുകൾ പരിശോധിക്കാറുള്ളത്. എന്നാൽ ഇവിടെ തന്റെ കണ്ടെത്തലുകളെ തന്നെ ചോദ്യം ചെയ്യാനാണ് സമിതി ശ്രമിച്ചത്.

കീഴടിയിലെ ഖനന സ്ഥലമോ അവിടുത്തെ സാംസ്‌കാരിക അടരുകളോ നേരിട്ട് കണ്ടിട്ടില്ലാത്തവരാണ് ഈ സമിതിയിലെ അംഗങ്ങളെന്ന് രാമകൃഷ്ണൻ വിമർശിച്ചു. റിപ്പോർട്ട് വ്യക്തതയില്ലാത്തതാണെന്ന സമിതിയുടെ വിമർശനത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read:ആഗോള വെല്ലുവിളികൾക്കിടയിൽ ഇന്ത്യ പ്രത്യാശയുടെ കിരണം: രാജ്യസഭയിൽ മോദി

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള കീഴടിയിൽ 2014-നും 2016-നും ഇടയിൽ നടന്ന ഖനനത്തിൽ സംഘകാലത്തെ പുരാതന നഗര സംസ്‌കാരത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ബിസി എട്ടാം നൂറ്റാണ്ടിലെ നഗരവൽക്കരണം ദക്ഷിണേന്ത്യയിലും നിലനിന്നിരുന്നു എന്നതിന് തെളിവാണ് കീഴടി. ഇന്ത്യയിലെ ആദ്യ നഗരങ്ങൾ ഉത്തരേന്ത്യയിൽ മാത്രമായിരുന്നു എന്ന മുൻധാരണകളെ തിരുത്തുന്നതായിരുന്നു ഈ കണ്ടെത്തലുകൾ.

കീഴടിയിലെ കണ്ടെത്തലുകൾ രാഷ്ട്രീയമായി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഈ കണ്ടെത്തലുകളെ തമസ്‌കരിക്കാൻ ശ്രമിക്കുന്നുവെന്ന് തമിഴ്നാട്ടിൽ വ്യാപകമായ ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് റിപ്പോർട്ട് തിരുത്തി സമർപ്പിക്കാനുള്ള എ.എസ്.ഐയുടെ നിർദ്ദേശം രാമകൃഷ്ണൻ തള്ളിയത്. നിലവിൽ ഈ വിഷയത്തിൽ എ.എസ്.ഐയും ഗവേഷകനും തമ്മിലുള്ള പോര് കടുത്തിരിക്കുകയാണ്.

Read More:ജമ്മുവിൽ 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ ഉൾപ്പെടെ രണ്ട് പാക് ഭീകരരെ വധിച്ചു

Tamilnadu Archaeology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: