/indian-express-malayalam/media/media_files/uploads/2021/01/Flight.jpg)
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയുടെ തീരത്ത് വിമാനം തകർന്നു വീണ സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതായി ഇന്തോനേഷ്യൻ അന്വേഷകർ അറിയിച്ചു. 62 പേരുണ്ടായിരുന്ന ബഡ്ജറ്റ് എയർലൈൻ വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീഴുകയായിരുന്നു. ഇന്തോനേഷ്യൻ നാവികസേന രക്ഷാപ്രവർത്തനം തുടരുകയാണ്. വിവിധയിടങ്ങളിൽ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.
ജീവനക്കാർ അടക്കം 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 56 യാത്രക്കാരും ആറ് കാബിൻ ക്രൂ അംഗങ്ങളും അടങ്ങുന്ന യാത്രക്കാരടങ്ങുന്ന ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുള്ള യാത്രക്കാരിൽ അഞ്ച് കുട്ടികളും ഒരു കൈകുഞ്ഞുമുണ്ടെന്നാണ് റിപ്പോർട്ട്.
ജക്കാർത്തയുടെ വടക്കുഭാഗത്തുള്ള തീരത്ത് വച്ചാണ് ശ്രീവിജയ എയറിന്റെ ബോയിങ് 737 എന്ന വിമാനം റഡാറിൽ നിന്ന് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാര്‍ ബന്ധം നഷ്ടമായത്. വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം.
Sriwijaya Air flight #SJ182 lost more than 10.000 feet of altitude in less than one minute, about 4 minutes after departure from Jakarta.https://t.co/fNZqlIR2dzpic.twitter.com/MAVfbj73YN
— Flightradar24 (@flightradar24) January 9, 2021
രണ്ട് പെെലറ്റുമാർ, നാല് കാബിൻ ക്രൂ ജീവനക്കാർ എന്നിവരാണ് വിമാനത്തിലുള്ളതെന്നാണ് ഇന്തോനേഷ്യയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൊക്കാർനോ-ഹാത്ത വിമാനത്താവളത്തിൽ നിന്നാണ് ഫ്ലെെറ്റ് ഉയർന്നുപൊന്തിയത്. 10,000 അടി ഉയരത്തിൽ നിന്നാണ് വിമാനം കാണാതായത്. സമുദ്രത്തിൽ നിന്ന് വിമാനത്തിന്റേതിന് സമാനമായ ചെറിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്തോ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. വിമാനം പൊട്ടിത്തെറിച്ച് കടലിലേക്ക് പതിച്ചതായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ഒരാൾ ബിബിസിയോട് പറഞ്ഞിട്ടുണ്ട്.
2003 ൽ സ്ഥാപിതമായ ജക്കാർത്ത ആസ്ഥാനമായുള്ള ശ്രീവിജയ എയർ പ്രധാനമായും ഇന്തോനേഷ്യയിലാണ് പറക്കുന്നത്. അതിന്റെ ആസ്ഥാനം ജക്കാർത്തയിലാണ്. രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ് ശ്രീവിജയ എയർ, വിവിധ ഇന്തോനേഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും കുറച്ച് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസുകൾ നടത്തുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us