ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്നുള്ള സൃഷ്ടി ഗോസ്വാമി എന്ന പത്തൊൻപതുകാരി ഇന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ദേശീയ പെൺകുട്ടികളുടെ ദിനത്തോട് അനുബന്ധിച്ചാണ് ഉത്തരാഖണ്ഡിന്റെ ഒറ്റദിന മുഖ്യമന്ത്രിയായി സൃഷ്ടി ചുമതലയേറ്റെടുത്തത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നേരത്തെ ഒറ്റദിന മുഖ്യമന്ത്രിക്കുള്ള നീക്കത്തിന് അനുമതി നൽകിയിരുന്നു.

Also Read: കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിന്? വനിതാ കമ്മീഷൻ അധ്യക്ഷയെ വിമർശിച്ച് ടി.പത്മനാഭൻ

ഉത്തരാഖണ്ഡിന്റെ ബാല വിദാൻ സഭയിൽ മുഖ്യമന്ത്രിയായി പ്രവർത്തിച്ചു വരുകയാണ് സൃഷ്ടി. ഇന്ന് സംസ്ഥാനത്തിന്റെ പൂർണ ചുമതലയും സൃഷ്ടിക്കാണ്. സർക്കാരിന്റെ വിവിധ പദ്ധതികൾ വിലയിരുത്തുന്ന യോഗത്തിൽ മുഖ്യമന്ത്രിയായി സൃഷ്ടി ഇന്ന് പങ്കെടുത്തിരുന്നു.

Also Read: രാജ്യത്ത് 14,849 പേർക്കുകൂടി കോവിഡ്; കേരളത്തിൽ മാത്രം 6960 പുതിയ രോഗികൾ

2018ലാണ് ബാല വിദാൻ സഭയുടെ മുഖ്യമന്ത്രിയായി സൃഷ്ടി ഗോസ്വാമി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വർഷത്തേക്കാണ് ബാല വിദാൻ സഭയിൽ മുഖ്യമന്ത്രി പദം. ദ്വാലത്‌പൂർ ഗ്രാമത്തിനെ പ്രതിനിധീകരിച്ചാണ് സൃഷ്ടി ബാല വിദാൻ സഭയിൽ അംഗമായിരിക്കുന്നത്.

ഹരിദ്വാറിലെ സാധാരണ കുടുംബത്തിൽ നിന്നുമാണ് സംസ്ഥാനത്തിന്റെ പരമോന്നത പദവിയിലേക്കുള്ള സൃഷ്ടിയുടെ വരവ്. പിതാവിന് പലചരക്ക് കടയും മാതാവ് വീട്ടമ്മയുമാണ്. ബിഎസ്എം പിജി കോളേജിൽ കൃഷിയിൽ ബിരുദ വിദ്യാർഥിയാണ് സൃഷ്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook