/indian-express-malayalam/media/media_files/2025/11/27/police-jammu-and-kashmir-police-2025-11-27-21-13-29.jpg)
ഫയൽ ഫൊട്ടോ
ശ്രീനഗർ: ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ ഭീകരവാദ ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായി ശ്രീനഗറിലെ വിവിധ മസ്ജിദുകളിലും മദ്രസകളിലും ജമ്മു കശ്മീർ പൊലീസിന്റെ വ്യാപക റെയ്ഡ്. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളെയും ശൃംഖലകളെയും ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച നഗരവ്യാപകമായി പരിശോധന നടത്തിയത്.
മേഖലയിൽ ഭീകരവാദത്തിന് സഹായം ചെയ്യുന്ന സംവിധാനങ്ങളെ തകർക്കുന്നതിനും ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായുള്ള നടപടിയായാണ് റെയ്ഡ് എന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങളും നിർണ്ണായക രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പിടിച്ചെടുത്തതായാണ് വിവരം.
Also Read: എംജിആറിന്റെ വിശ്വസ്തൻ ഇനി വിജയ്‌യുടെ വലംകൈ; സെങ്കോട്ടയ്യൻ ടിവികെയിൽ
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളെ തടയുന്നതിനും സമാധാനം നിലനിർത്തുന്നതിനുമുള്ള തുടർനടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയും സമാന പരിശോധനകൾ തുടരുമെന്നും പൊലീസ് അറിയിച്ചു.
നവംബർ 10-ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ശേഷം കശ്മീർ താഴ്വരയിൽ ജമാഅത്ത് അനുകൂലികൾ ഉൾപ്പെടെയുള്ളവരുടെ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡുകൾ ശക്തമാക്കിയിരുന്നു. ഉത്തർപ്രദേശിലെ ഫരീദാബാദിൽ നിന്ന് 3000 കിലോയോളം സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്. ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും ഈ ഭീകരവാദ മൊഡ്യൂളിൽ പങ്കുള്ളതായാണ് കണ്ടെത്തൽ.
Also Read: ഊബർ ഡ്രൈവർ കൈ പിടിച്ചു തിരിച്ചു, പൊലീസും സഹായിച്ചില്ല; ദുരനുഭവം വിവരിച്ച് യുവതി
അതേസമയം, കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടെ നവംബർ 14-ന് ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം ഉണ്ടായി. അപകടത്തിൽ 9 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read More: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതര പരുക്ക്; അക്രമി അഫ്ഗാൻ സ്വദേശിയെന്ന് സംശയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us