ശ്രീനഗർ: ജമ്മു കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിനും പൊലീസ് സേനയ്ക്കും സംഭവിച്ച കനത്ത പിഴവിൽ ഭീകരൻ രക്ഷപ്പെട്ടു. ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ലഷ്‌കർ ഇ തോയ്ബ സംഘം തടവിലായിരുന്ന ഭീകരൻ അബു ഹൻസൊളളയെ രക്ഷിച്ചു.

ആക്രമണത്തിൽ ഇയാൾക്ക് കാവലുണ്ടായിരുന്ന രണ്ട് പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. കഴിഞ്ഞ ജനുവരി 20നാണ് ലഷ്കർ ഇ തോയ്ബയുടെ മുതിർന്ന കമാന്ററായ അബു ഹൻസൊളള പൊലീസ് പിടിയിലായത്.

കുപ്‌വാര ജില്ലയിലെ ലൊലഗം മാർക്കറ്റിന് സമീപത്തുവച്ചാണ് സുരക്ഷ സേന ഇയാളെ പിടികൂടിയത്. മുൻകൂട്ടി ആസൂത്രണം നടത്തിയാണ് അബു ഹൻസൊളളയെ രക്ഷിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നും കാശ്മീരിലെ വിഘടനവാദികളിൽ നിന്നും അടുത്ത ദിവസങ്ങളിലായി സൈന്യത്തിനും പൊലീസിനും നേർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ