ഹോട്ടൽ മുറി ഒഴിയാനെത്തിയപ്പോൾ സ്‌ഫോടനം; കൊല്ലപ്പെട്ട റസീന തമിഴ്പുലികൾ ബന്ദിയാക്കിയ അബ്ദുളള ഹാജിയുടെ മകൾ

ശ്രീലങ്കയിൽ പണ്ട് തമിഴ് പുലികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ മൊഗ്രാൽ പുത്തൂരിലെ പി.എസ്.അബ്ദുളള ഹാജിയുടെ മകളാണ് റസീന ഖാദർ

srilanka bomb blast, ie malayalam

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളി വനിതയും. കാസർകോട്ടു വേരുകളുളള റസീന ഖാദർ (61) ആണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയിൽ പണ്ട് തമിഴ് പുലികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ മൊഗ്രാൽ പുത്തൂരിലെ പി.എസ്.അബ്ദുളള ഹാജിയുടെ മകളാണ് റസീന ഖാദർ.

ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിനായി പോരാടിയിരുന്ന ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ.) എന്ന തമിഴ്‌പുലികൾ 1989 ഡിസംബർ അവസാനം ഒരു വെള്ളിയാഴ്ചയാണ് അബ്ദുളള ഹാജിയെ തട്ടിക്കൊണ്ടുപോയത്. 29 ദിവസത്തിനുശേഷം വീട്ടുകാർ വൻതുക കൊടുത്താണ് അദ്ദേഹത്തെ മോചിപ്പിച്ചത്. മോചനത്തിനുശേഷം ശ്രീലങ്കയിലെ ബിസിനസ് മകൻ ബഷീറിനെ ഏൽപ്പിച്ച് മംഗളുരൂ കുദ്രോളിയിലെ വീട്ടിലേക്ക് അബ്ദുളള ഹാജി മടങ്ങി. 2015 ൽ അന്തരിച്ചു. സാമൂഹികസേവനത്തിന് ശ്രീലങ്കൻ സർക്കാരിന്റെ ‘ജസ്റ്റിസ് ഓഫ് പീസ്’ ബഹുമതി നേടിയ വ്യക്തിയാണ് അബ്ദുളള ഹാജി.

Read: ശ്രീലങ്ക സ്‌ഫോടനം: ആറു ഇന്ത്യക്കാർ മരിച്ചു, രണ്ടുപേർ ജെഡിഎസ് പ്രവർത്തകരെന്ന് കർണാടക മുഖ്യമന്ത്രി

ഷാങ്ഗ്രില ഹോട്ടലിൽ താമസിച്ചിരുന്ന മുറി ഒഴിയാനെത്തിയപ്പോഴാണ് റസീന ഖാദർ കൊല്ലപ്പെട്ടത്. ശ്രീലങ്കൻ പൗരത്വമുളള റസീന ഭർത്താവിനൊപ്പം ദുബായിലാണു താമസം. യുഎസിലുളള മക്കളെ കണ്ടശേഷമാണ് ഇരുവരും കൊളംബോയിലെത്തിയത്. അവിടെനിന്നും ദുബായിലേക്കു പോകാനായി ഭർത്താവ് അബ്ദുൾ ഖാദറിനെ വിമാനത്താവളത്തിലാക്കിയശേഷം റസീന ഹോട്ടൽ മുറി ഒഴിയാനെത്തിയപ്പോഴായിരുന്നു സ്‌ഫോടനം. സഹോദരനൊപ്പം ഒരു ദിവസം കുടുംബ വീട്ടിൽ താമസിച്ചശേഷം ഇന്നു ദുബായിലേക്ക് പോകാനായിരുന്നു റസീന തീരുമാനിച്ചിരുന്നത്.

എൽടിടിയുമായുളള ആഭ്യന്തര യുദ്ധം അവസാനിച്ചശേഷം കൊളംബോയിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെയുണ്ടായത്. 8 സ്‌ഫോടനങ്ങളിലായി 200 ലധികം പേരാണ് മരിച്ചത്. 500 പേർക്ക് പരുക്കേറ്റു. മൂന്നു ഇന്ത്യൻ പൗരന്മാരും കൊല്ലപ്പെട്ടു. നാരായൺ ചന്ദ്രശേഖർ, രമേഷ്, ലക്ഷ്മി എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Srilanka bomb blast malayali woman raseena khader died

Next Story
ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുSri lanka Blast, ശ്രീലങ്കയിൽ സ്ഫോടനം, Ester day blast
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express